|    Sep 22 Fri, 2017 12:54 am

പുനരധിവാസം ഉറപ്പാക്കാതെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നുവെന്ന്; താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്തി

Published : 15th October 2016 | Posted By: Abbasali tf

കാസര്‍കോട്: തെരുവ് കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാധിയും സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ദേശീയ നയത്തിനും സംസ്ഥാന തെരുവ് കച്ചവട നിയമത്തിനും വിരുദ്ധമായി പുനരധിവാസം ഉറപ്പാക്കാതെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എസ്ടിയു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ്്മാന്‍ പറഞ്ഞു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ വഴിയോര കച്ചവട യൂനിയന്‍ (എസ്ടിയു) കാസര്‍കോട് മേഖല കമ്മിറ്റി നടത്തിയ താലൂക്ക് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് എടനീര്‍, അബ്ദുര്‍ റഹ്്മാന്‍ ബന്തിയോട്, എ അഹമദ് ഹാജി, ബി കെ അബ്ദുസമദ്, മുത്തലിബ് പാറക്കെട്ട്, മമ്മു ചാല, ഉമ്മര്‍ അപ്പോളോ, കരീം കുശാല്‍നഗര്‍, വി മുഹമ്മദ് ബേഡകം, മുഹമ്മദ് ചെമനാട്, സുബൈര്‍ മാര, ഒ പി ഹുസയ്ന്‍, ഖലീല്‍ പടിഞ്ഞാര്‍, എന്‍ അബ്ദുല്‍ ഗഫാര്‍, നാരായണന്‍ ബോവിക്കാനം, അഷ്‌റഫ് മുതലപ്പാറ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക