|    Dec 19 Wed, 2018 7:50 pm
FLASH NEWS

പുനത്തില്‍ സ്മാരക ട്രസ്റ്റ് രാഷ്ട്രീയവല്‍ക്കരിക്കുന്നത് അപലപനീയം: മുസ്‌ലിം ലീഗ്

Published : 28th December 2017 | Posted By: kasim kzm

വടകര: മലയാളത്തിന്റെ മഹാ എഴുത്തുകാരനായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പേരില്‍ രൂപീകരിച്ച ട്രസ്റ്റ് സിപിഐ എം രാഷ്ട്രീയവല്‍ക്കരിച്ചത് അപലപനീയമാണെന്ന് വടകര മുനിസിപ്പല്‍ ഏരിയാ മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം പ്രസ്താവിച്ചു. സര്‍ക്കാര്‍ ഫണ്ടും നഗരസഭ സ്ഥലവും ഉപയോഗിച്ച് നിര്‍മിക്കുന്ന സ്മാരകവും, മറ്റു സംരംഭങ്ങളും കൈകാര്യം ചെയ്യുവാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളെ കുത്തിനിറച്ച് രൂപീകരിച്ച ട്രസ്റ്റിന് അധികാരം നല്‍കാനുള്ള നീക്കത്തെ സമാനമനസ്‌കരോടൊന്നിച്ച് ശക്തമായി പ്രതിരോധിക്കും. കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് വേണ്ടി വടകരയില്‍ രണ്ട് കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന എടോടിയിലെ സ്മാരകം പാര്‍ട്ടി സ്വത്താക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ നിയമപരമായും നേരിടാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രൊഫ.കെകെ മഹമൂദ് അധ്യക്ഷത വഹിച്ചു. ടിഐ നാസര്‍, എന്‍പി അബ്ദുല്‍ കരീം, കെകെ ഇബ്രാഹീം ഹാജി, വി ഫൈസല്‍, വികെ അസീസ്, ടികെ അഷ്മര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss