|    Jul 23 Mon, 2018 3:21 pm
FLASH NEWS

പുത്തൂരില്‍ ദലിത് യുവാവിന് മര്‍ദ്ദനമേറ്റ സംഭവം : ബന്ധുക്കള്‍ ഉന്നതങ്ങളില്‍ പരാതി നല്‍കി

Published : 26th September 2017 | Posted By: fsq

 

കൊട്ടാരക്കര: കുടുംബവഴക്കിനെ തുടര്‍ന്ന് പുത്തൂര്‍ പോലിസ് കസ്റ്റഡിയിലെടുത്ത്  റിമാന്‍ഡ് ചെയ്ത് ദലിത് യുവാവിനെ പോലിസില്‍ നിന്നും മര്‍ദ്ദനമേറ്റതായി പരാതി. സബ് ജയിലില്‍ നിന്നും താലുക്ക് ആശുപത്രിയിലേക്ക് മാറ്റിയ യുവാവ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ദ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രി, എംഎല്‍എ, ഡിജിപി , എസ്പി എന്നിവര്‍ക്ക് പരാതി  നല്‍കി. കോട്ടാത്തല കുറുമ്പാലൂര്‍ പൂതക്കുഴി പടിഞ്ഞാറ്റതില്‍ വിട്ടില്‍ സുധന്‍ വി എസ് (39) ഉം സഹോദരിയും തമ്മില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് വഴക്കുണ്ടായിരുന്നു. തന്നെ മര്‍ദിച്ചെന്ന് കാട്ടി സഹോദരി പുത്തുര്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പുത്തുര്‍ പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് എസ് ഐ ഉള്‍പ്പെടെ ഉള്ളവര്‍ സുധനെ വീട്ടിലും സ്‌റ്റേറ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായാണ് ഇപ്പോള്‍ പരാതി ഉയരുന്നത്. കസ്റ്റഡിയില്‍ എടുത്തതിന്റെ തെട്ടടുത്ത ദിവസം സഹോദരിയും അമ്മയും സ്‌റ്റേഷനിലെത്തി പരാതി പിന്‍വലിക്കുകയാണെന്നും സുധനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെക്കൊണ്ട് പോലിസ് പേപ്പറില്‍ ഒപ്പ് ഇടീച്ചതായും പറയപ്പെടുന്നു. അന്ന് വൈകുന്നേരത്തോടെ സുധനെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി സബ്ബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജയിലില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ട്  അനുഭവപെട്ടതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ കൊട്ടാരക്കര താലുക്ക് ആശുപത്രിയിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇ തേ തുടര്‍ന്നാണ് മുഖ്യമന്ത്രി അടക്കമുള്ള  ഉന്നതര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയത്. പോലിസ് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതായി സുധന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss