|    Jun 29 Thu, 2017 12:52 pm
FLASH NEWS

പുത്തൂരില്‍ കാട്ടാനശല്യം രൂക്ഷം;നാട്ടുകാര്‍ പ്രക്ഷോഭത്തിന്

Published : 8th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തിലെ വനാന്തരഗ്രാമമായ പുത്തൂരില്‍ കാട്ടാനശല്യം രൂക്ഷം. വൈകീട്ട് കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപക നാശനഷ്ടമാണ് വരുത്തിവയ്ക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പുത്തൂരിലെ തെക്കന്‍ചേരി ഷാജിയുടെ കായ്ഫലമുള്ള നൂറുകണക്കിന് കവുങ്ങുകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. 2,500ഓളം കവുങ്ങുകള്‍ ഉണ്ടായിരുന്ന ഈ കൃഷിയിടത്തില്‍ അവശേഷിക്കുന്നത് വിരലെണ്ണാവുന്നവ മാത്രം. രൂക്ഷമായ വന്യമൃഗശല്യം കാരണം നിരവധി കുടുംബങ്ങള്‍ കൃഷിഭൂമി ഉപേക്ഷിച്ചു പോയി. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വ്യാപകമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വനംവകുപ്പ് പരാജയമാണെന്നാണ് കര്‍ഷകരുടെ ആരോപണം. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക