|    Jul 20 Fri, 2018 6:07 pm
FLASH NEWS

പുത്തൂരിലെ സഫാരി പാര്‍ക്ക് : ആദ്യഘട്ട നിര്‍മാണം അടുത്ത മാസം ആരംഭിക്കും

Published : 9th September 2017 | Posted By: fsq

 

തൃശൂര്‍: പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സ്വാഭാവിക ആവാസ വ്യവസ്ഥ പ്രധാനം ചെയ്യുന്ന പുത്തൂരിലെ സഫാരി പാര്‍ക്കിന്റെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഒക്ടോബറില്‍ തുടങ്ങും. 336 ഏക്കറിലായി നിര്‍മിക്കുന്ന പാര്‍ക്കിന്റെ ആദ്യഘട്ടത്തില്‍ ചെലവിടുന്ന 30 കോടിയില്‍ 10 കോടി മുന്‍കൂര്‍ ആയി അനുവദിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ മുളങ്കാടുകള്‍ നീക്കം ചെയ്യുന്നതോടെ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കിഫ്ബിയാണ് പദ്ധതിയ്ക്ക് തുക ചെലവിടുന്നത്. 300 കോടി രൂപ ചെലവിട്ട് മൂന്നു ഘട്ടങ്ങളിലായാണ് സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം. രാജ്യത്ത് വലിപ്പത്തില്‍ മൂന്നാമക്കേതും വൈവിധ്യങ്ങളില്‍ ഏഷ്യയിലെ ഒന്നാമത്തേതുമായ മൃഗശാലയാണ് പുത്തൂരില്‍ ഒരുങ്ങുന്നത്. വാഹനത്തില്‍ സഞ്ചരിച്ച് കാട്ടുമൃഗങ്ങളെ കാണാവുന്ന രീതിയിലുള്ള സഫാരി പാര്‍ക്കാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്.ഈ മേഖലയിലെ പ്രശസ്തനായ ജോണ്‍ കോയാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യറാക്കിയത്.തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ഡിവിഷന്‍ ഫോറസ്റ്റ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ലോകോത്തര നിലവാരത്തിലാണ് സുവോളജിക്കല്‍ പാര്‍ക്കിന്റെ ഓരോ ഘട്ടത്തിന്റേയും പ്രവൃത്തികള്‍ നടക്കുന്നത്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കിയാണ് പാര്‍പ്പിക്കുന്നത്. പ്രകൃതിദത്തമായ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തിയു ദോഷകരമാവാതെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ചെന്നൈയിലെ വാഡിയ എന്‍ജിനീയറിങ് എന്ന കമ്പനി നല്‍കിയ റിപ്പോര്‍ട്ടിനും സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. കാടിന്റെ വന്യതയില്‍ മൃഗങ്ങളെ കാണാനാവുമെന്നതാണ് പാര്‍ക്കിനെ സവിശേഷമാക്കുന്നത്. തൃശൂരിലെ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റും. കേരളത്തില്‍ ഇല്ലാത്ത വിവിധ കാട്ടുമൃഗങ്ങളേയും പാര്‍ക്കിലേക്ക് കൊണ്ടു വരാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss