|    Jul 20 Fri, 2018 2:20 pm
FLASH NEWS
Home   >  Sports  >  Cricket  >  

പുത്തന്‍ ഹെയര്‍സ്റ്റെലുമായി ഹര്‍ദിക്: തലയിലെന്താ കീരിയോ, ആരാധകരുടെ ട്രോള്‍മഴ

Published : 1st September 2017 | Posted By: ev sports

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ പുത്തന്‍ ഹെയര്‍സ്റ്റെലുമായി ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യയെ ട്രോളി ആരാധകര്‍. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ വേറെ ഹെയര്‍സ്‌റ്റെല്‍ ഉപയോഗിച്ച ഹര്‍ദികിന്റെ പുത്തന്‍ സ്റ്റെലിനെ .സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ്. ഹര്‍ദിക് ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ‘തലയില്‍ എന്താ കീരിയാണോ’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്.നീ ഹാര്‍ദിക് പാണ്ഡ്യയല്ല ഹെയര്‍സ്‌റ്റൈല്‍ പാണ്ഡ്യയാണെന്നാണ് ഒരാളുടെ ട്വീറ്റ്. കഴിഞ്ഞ ദിവസം പാണ്ട്യയുടെ മുറിയില്‍ ഒരു എലി കേറിയെന്നും ഭക്ഷണം ഒന്നും കിട്ടാത്തതിനാല്‍ അത് പാണ്ട്യയുടെ മുടി ഭക്ഷിച്ചെന്നും കളിയാക്കി ട്വീറ്റുകള്‍ ഉണ്ട്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റെലിസ്റ്റ് ആലി ഹക്കീമാണ് പാണ്ഡ്യയുടെ പുതിയ ഹെയര്‍സ്റ്റെല്‍ രൂപകല്‍പ്പന ചെയ്തത്. നാലാം ഏകദിനത്തില്‍ ബാറ്റിങ് പ്രമോഷന്‍ ലഭിച്ചെങ്കിലും ബാറ്റിങില്‍ പാണ്ഡ്യയ്ക്ക് തിളങ്ങാനായില്ല. എന്നാല്‍ രണ്ട് നിര്‍ണായക വിക്കറ്റുകളുമായി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ജയത്തെ വേഗത്തിലാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss