|    Jul 18 Wed, 2018 2:47 am
FLASH NEWS

പുത്തന്‍വേലിക്കരയില്‍ യുവാവിന് കുത്തേറ്റു

Published : 7th September 2017 | Posted By: fsq

 

പറവൂര്‍: യുവാവിനെ തടഞ്ഞുനിര്‍ത്തി മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. ഒരാള്‍ പിടിയില്‍. രണ്ടു പേര്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പുത്തന്‍വേലിക്കര മാനാഞ്ചേരിക്കുന്ന് താഴത്ത് സതീഷ്(32)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11.30നു അഞ്ചുവഴിയിലാണു സംഭവം. ഇയാള്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പുത്തന്‍വേലിക്കര ചാത്തനാട്ടുപറമ്പില്‍ ഡിനി(40) നെ പോലിസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ചു പോലിസ് പറയുന്നത്. അയ്യന്‍കാളി ജയന്തിയോടനുബന്ധിച്ചു കെപിഎംഎസ് പുത്തന്‍വേലിക്കരയില്‍ നടത്തിയ ഘോഷയാത്രക്കിടെയുണ്ടായ തര്‍ക്കമാണു കാരണം. യുവാവിനെ കുത്തിയ സംഘത്തിലുള്ളവര്‍ പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചു. സതീഷുമായി തര്‍ക്കമുണ്ടായി. രാത്രിയില്‍ കത്തിയുമായി അഞ്ചുവഴയില്‍ സതീഷിനെ കാത്തുനിന്ന സംഘം തടഞ്ഞുനിര്‍ത്തി മുഖത്തു കുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പുത്തന്‍വേലിക്കര സ്വദേശിയായ മജേഷാണു കുത്തിയത്. രജീന്ദ്രനാഥ് എന്നയാളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഇരുവരും ഒളിവിലാണ്. സതീഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. പുത്തന്‍വേലിക്കര എസ്‌ഐ ഇ വി ഷിബുവിന്റെ നേതൃത്വത്തിലാണ് ഡിനിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss