|    Feb 24 Fri, 2017 6:58 pm
FLASH NEWS

പുത്തന്‍പാലം രാജേഷ് സ്‌ഫോടകവസ്തുക്കളുമായി പിടിയില്‍

Published : 11th January 2017 | Posted By: G.A.G

puthan-palam-rajesh

തിരുവനന്തപുരം:  കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ സ്‌ഫോടകവസ്തുക്കളുമായി പൊലീസ് പിടികൂടി.  കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് നാടന്‍ ബോംബുകളുമായി ഇന്നലെ രാത്രി പള്ളിത്തുറയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടാളിയും നിരവധി കേസുകളില്‍ പ്രതിയുമായ സന്തോഷ് ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
കണ്ണമ്മൂലയിലെ ഡിനി ബാബു വധക്കേസില്‍ അറസ്റ്റിലായ രാജേഷ് ഒന്നരമാസം മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. പൊതുസ്ഥലത്ത് മദ്യപിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പള്ളിത്തുറയിലെത്തിയ തുമ്പ പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വാഹനം പരിശോധിച്ചപ്പോള്‍ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം അസി. കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെത്തു. നഗരത്തില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നതിനാണ് പള്ളിത്തുറയില്‍ ഇയാളെത്തിയതെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്നുമാണ് പോലീസ് പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 335 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക