|    Dec 16 Sat, 2017 2:49 pm
FLASH NEWS

പുത്തന്‍പള്ളി പാലം: സ്ഥലം വിട്ടുനല്‍കാന്‍ ധാരണയായി

Published : 5th December 2017 | Posted By: kasim kzm

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബൈപാസിന്റെ ഭാഗമായ പുത്തന്‍പള്ളി പാലം നിര്‍മാണത്തിനു തടസ്സമായിരുന്ന പുത്തന്‍പള്ളി ജമാഅത്ത് വക സ്ഥലം വിട്ടുനല്‍കാന്‍ ധാരണയായി. പി സി ജോര്‍ജ് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ എംഎല്‍എ, കലക്ടര്‍, നഗരസഭാ ചെര്‍മാന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ജമാഅത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍. സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായുള്ള സാമൂഹിക ആഘാത പഠനം ഉള്‍പ്പെടെയുള്ള നിയമതടസ്സങ്ങള്‍ 15 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു.
സ്ഥലം വിട്ടുനല്‍കാനുള്ള സന്നദ്ധത ജമാഅത്ത് കമ്മിറ്റി യോഗത്തില്‍ അറിയിച്ചതോടെ റവന്യൂ വകുപ്പിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പാലം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കു യോഗം നിര്‍ദേശം നല്‍കി. ഇതോടൊപ്പം സെന്റ് ജോര്‍ജ് കോളജ് പാലം നിര്‍മാണത്തിന് തടസ്സമായി നിന്ന 2.5 സെന്റ് സ്ഥലവും വീടും ഏറ്റെടുത്ത് തുക കൈമാറിയതായും പാലം നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക