|    Apr 26 Wed, 2017 7:45 am
FLASH NEWS

പുത്തന്‍തെരുവ് സലഫി മസ്ജിദില്‍ മോഷണം;പാസ്‌പോര്‍ട്ടും മൊബൈലുകളും നഷ്ടപ്പെട്ടു

Published : 29th October 2016 | Posted By: SMR

കരുനാഗപ്പള്ളി:പുത്തന്‍ തെരുവ് ജങ്ഷന് വടക്ക് ദേശീയ പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന സലഫി ജുമാ മസ്ജിദില്‍ മോഷണം. വിലപിടിപ്പുള്ള മൊബൈലുകളും പാസ്‌പോര്‍ട്ടുകളും നഷ്ടപ്പെട്ടു. ചന്ദനത്തോപ്പ് ചാത്തിനാംകുളം ബംഗ്ലാവില്‍ ഹാഷിറായുടെ ബാഗില്‍ ഉണ്ടായിരുന്ന ഭര്‍ത്താവായ അഷ്‌റഫിന്റെ പാസ്‌പോര്‍ട്ട്, വിസ്സ, എയര്‍ടിക്കറ്റ്, എടിഎംകാര്‍ഡ്, പാസ്സ് ബുക്ക് എന്നിവയും പ്രദേശവാസികളായ കുലശേഖരപുരം കടത്തൂര്‍ പ്ലാവിള പടീറ്റതില്‍ റഹിയ, തട്ടാരയ്യത്ത് വീട്ടില്‍ ഷക്കീല എന്നിവരുടെ വിലപിടിപ്പുള്ള മൊബൈലും നഷ്ടപ്പെട്ടു. സ്ത്രീകള്‍ നമസ്‌ക്കരിക്കുന്ന സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്ക് നമസ്‌ക്കാര സമയത്താണ് മോഷണം നടന്നത്. ഹാഷിറയും ഭര്‍ത്താവ് അഷ്‌റഫും പനമൂട്ടി ജങ്ഷനില്‍ ഉള്ള ബന്ധുവീട്ടിലേക്ക് വരുന്ന വഴി പള്ളിയില്‍ നമസ്‌കാരത്തിന് എത്തിയതായിരുന്നു. അടുത്ത മാസം 10ന ്‌സൗദിയിലേക്ക് പോകാന്‍ ഇരിക്കേയാണ് പാസ്‌പോര്‍ട്ടും വിസയും മറ്റ് രേഖകളും നഷ്ടപ്പെടുന്നത്.വിവരമറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്നും പോലിസ് സംഘം എത്തി അന്വേഷണം നടത്തി.സലഫി മസ്ജിദിന് സമീപത്തായുള്ള ടൂ വീലര്‍ ഷോറൂമിന്റെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതിന് സമാനമായ നിലയില്‍ കരുനാഗപ്പള്ളി ടൗണ്‍ സലഫി മസ്ജിദിലും മോഷണം നടന്നിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day