|    Oct 21 Sun, 2018 10:00 pm
FLASH NEWS

പുത്തന്‍ചിറ ജിവിഎച്ച്എസ്എസ്: സുവര്‍ണ ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

Published : 10th January 2017 | Posted By: fsq

 

മാള: പുത്തന്‍ചിറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി പണി കഴിപ്പിച്ച സുവര്‍ണ്ണ ജൂബിലി സ്മാരക മന്ദിരം അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ടി സി ഷീല ടീച്ചര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ധേഹം നിര്‍വ്വഹിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി സുജിത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ എം ജി അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഗണിത ശാസ്ത്ര മേളയില്‍ ടീച്ചിങ്് എയ്ഡില്‍ പുരസ്‌കാരം ലഭിച്ച ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ കെ ഹരീഷ്‌കുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉപഹാരം നല്‍കി. എസ്എസ്എല്‍സിക്ക് നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളിനുള്ള പുരസ്‌കാര വിതരണവും അവര്‍ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ബുള്ളറ്റിനുകളുടെ പ്രകാശനം നിര്‍വ്വഹിച്ചു. സംസ്ഥാന ഗണിത ശാസ്ത്ര മേളയില്‍ പുരസ്‌കാരം ലഭിച്ച വിദ്യാര്‍ഥികളെ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മഞ്ജുള അരുണന്‍ അനുമോദിച്ചു. ത്രിതല പഞ്ചായത്ത് ഭാരവാഹികളായ ബീന സുധാകരന്‍, കാതറിന്‍ പോള്‍, ടി കെ ഉണ്ണികൃഷ്ണന്‍, പി ഐ നിസാര്‍, റോമി ബേബി, വി എന്‍ രാജേഷ്, ഗീത മനോജ്, പി സൗദാമിനി, ഷൈല പ്രകാശന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ കെ ഹരീഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സുരേഷ് ചെറാട്ട് എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss