|    Mar 23 Thu, 2017 8:00 pm
FLASH NEWS

പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ യുഡിഎഫ് പിന്‍വലിച്ചു

Published : 21st March 2017 | Posted By: fsq

 

മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി സുജിത് ലാലിനുള്ള പിന്തുണ യുഡിഫ് പിന്‍വലിച്ചു. ഇതോടെ ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. 15 അംഗങ്ങളുള്ള ഭരണസമിതിയില്‍ ആറ് വീതം എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളും രണ്ട് സ്വതന്ത്രരും ഒരു ബിജെപി അംഗവുമാണുള്ളത്. സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫുമായി ഇടഞ്ഞ് പുറത്തുവന്ന കെ വി സുജിത് ലാലും കൂട്ടരും ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ച് മത്സരിച്ചാണ് കെ വി സുജിത് ലാല്‍ പഞ്ചായത്ത് അംഗമായത്. എല്ലാ വാര്‍ഡുകളിലും മത്സരിച്ചിട്ടും ഇദ്ദേഹം മാത്രമാണ് വിജയിച്ചത്.
എല്‍ഡിഎഫിനും യുഡിഎഫിനും തുല്ല്യ അംഗങ്ങളായതോടെ യുഡിഎഫിന്റെ പിന്തുണയോടെയാണ് കെ വി സുജിത് ലാല്‍ പ്രസിഡന്റായത്. കെ വി സുജിത് ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് യുഡിഎഫ് പുത്തന്‍ചിറ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഡിസിസി നിര്‍ദേശ പ്രകാരം ജില്ലാ ജനറല്‍ സെക്രട്ടറി ടി എം നാസറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഗ്രാമ പഞ്ചായത്തിലെ പിണ്ടാണി ഉപതെരഞ്ഞെടുപ്പില്‍ തന്നെ പ്രസിഡന്റാക്കിയ മുന്നണിയുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി രാഷ്ട്രീയ ധാര്‍മ്മിക മൂല്ല്യങ്ങള്‍ ബലികഴിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. യുഡിഫിന്റെ പിന്തുണ പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും കെ വി സുജിത് ലാല്‍ രാജിവെക്കണമെന്ന് യോഗം ഐക്യകണ്‌ഠ്യേനയാണ് ആവശ്യപ്പെട്ടത്. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ ഐ നജീബ്, യു ഡി ഫ് മണ്ഡലം ചെയര്‍മാന്‍ വി എ നദീര്‍, കണ്‍വീനര്‍മാരായ പി ഐ നിസാര്‍, പി സി ബാബു, പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ മാനാത്ത് രാജേന്ദ്രന്‍, ടി ജി രാജന്‍, ആന്റണി പയ്യപ്പിള്ളി, ടി പ്രവീണ്‍, ടി എസ് ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വാസന്തി സുബ്രഹ്മണ്യന്‍, ഷൈല പ്രകാശന്‍, റിഫായ അക്തര്‍, എം കെ കാഞ്ചന പങ്കെടുത്തു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക