|    Oct 20 Fri, 2017 5:13 am

പുത്തനത്താണി ബസ്സ്റ്റാന്റ് : ട്രാഫിക്പരിഷ്‌കരണങ്ങള്‍ നിലവില്‍ വന്നു

Published : 13th August 2017 | Posted By: fsq

 

പുത്തനത്താണി: പുത്തനത്താണിയില്‍ ബസ് സ്റ്റാന്‍ഡ് തുറന്നതോടെ ടൗണില്‍ ഗതാഗത പരിഷ്‌കരണങ്ങള്‍ നിലവില്‍ വന്നതായി ജോയിന്റ് ആര്‍ടിഒ അനസ് മുഹമ്മദ് അറിയിച്ചു. കോഴിക്കോട്, കോട്ടക്കല്‍,തിരൂര്‍ ഭാഗത്ത് നിന്നും തൃശ്ശൂര്‍,വളാഞ്ചേരി,കാടാമ്പുഴ ഭാഗത്തേക്ക്  പോകുന്ന ബസുകള്‍ക്ക് മുമ്പ് ടൗണിലെ സ്‌റ്റോപ്പ് ഒഴിവാക്കി പകരം ബസ് സ്റ്റാന്‍ഡിന്റെ എതിര്‍വശത്ത് സ്ഥാപിച്ചിട്ടുള്ള സ്‌റ്റോപ്പില്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. വളാഞ്ചേരി,കുറ്റിപ്പുറം, കാടാമ്പുഴ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ (വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ കയറി ഇറങ്ങുന്ന എല്ലാ ബസുകളും)  ടൗണില്‍ ആളെ ഇറക്കി കയറ്റുന്നത് ഒഴിവാക്കി  ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. പുത്തനത്താണി തിരുനാവായ റോഡിലും ടൗണിലെ മറ്റ് ഭാഗങ്ങളിലും ബസുകള്‍ നിര്‍ത്തിയിടുന്നത് പൂര്‍ണമായി നിരോധിച്ചു.ഇനി മുതല്‍  ഇവ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടണം. തിരുനാവായ റോഡില്‍ നിലവില്‍ ബസുകള്‍ യാത്രക്കാരെ കയറ്റിയിരുന്ന സ്ഥലത്ത് നിന്നും അല്‍പം താഴെ ലേണേഴ്‌സ് കോളജ് പരിസരത്ത് നിന്നാണ്  യാത്രക്കാരെ കയറ്റേണ്ടത്. പുത്തനത്താണി ടൗണിലെ ദേശീയ പാത കോട്ടക്കല്‍ റോഡില്‍ കോട്ടക്കല്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിരുന്ന സ്‌റ്റോപ്പ് ഒഴിവാക്കുകയും പകരം സ്‌റ്റോപ്പ് ബസ് സ്റ്റാന്‍ഡില്‍ മാത്രമാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക