|    May 29 Mon, 2017 3:24 pm
FLASH NEWS

പുത്തനത്താണിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണശാല കത്തിനശിച്ചു

Published : 9th April 2016 | Posted By: SMR

പുത്തനത്താണി: ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടം. പുത്തനത്താണി ചെലൂര്‍ പള്ളിപ്പാറയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണു തീപ്പിടിത്തമുണ്ടായത്. പുത്തനത്താണി സ്‌റ്റൈലോ ഫര്‍ണിച്ചര്‍ ഷോപ്പിന്റെ നിര്‍മാണ ശാലയാണു പൂര്‍ണമായും കത്തിയത്. മലപ്പുറം, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നു എത്തിയ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണു തീ അണക്കാനായത്. രാവിലെ എട്ട് മണിയോടെയാണു തീ പൂര്‍ണമായും നിയന്ത്രണ വിധേയമായി. സമീപത്തെ മദ്‌റസയിലേക്കും വീട്ടിലേക്കും തീ പടര്‍ന്ന് നാശനഷ്ട്ടമുണ്ടായി. കുന്നം വളപ്പില്‍ അബു ഹാജിയുടെ വീടിലേക്കാണു തീ പടര്‍ന്നത്. വീടിന്റെ വയറിങും വിറകുപുരയുടെ ഒരു ഭാഗവും കത്തിനശിച്ചു. സമീപത്തെ സിറാജുല്‍ ഹുദാ മദ്‌റസയുടെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയിലേക്ക് തീ പടര്‍ന്ന് ചെറിയ തോതില്‍ നാശ നഷ്ട്ടമുണ്ടായി.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ കെ മോഹനന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണച്ചത്. തിരൂര്‍ ഡിവൈഎസ്പി മോഹന്‍ദാസിന്റെയും വളാഞ്ചേരി സിഐ കെ ജി സുരേഷിന്റെയും നേതൃത്വത്തിലുള്ള പോലിസും സ്ഥലത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day