|    Jul 26 Wed, 2017 12:28 am
FLASH NEWS

പുതൂരില്‍ എല്ലാ വീടുകളിലും വൈദ്യുതി: നടപടി ഊര്‍ജിതമാക്കും- എം ബി രാജേഷ് എംപി

Published : 20th October 2016 | Posted By: SMR

പാലക്കാട്: പുതൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ വൈദ്യുതി എത്തിയിട്ടില്ലാത്ത മുഴുവന്‍ വീടുകളിലും സന്‍സദ് ആദര്‍ശ് ഗ്രാമയോജന (എസ്എജിവൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം വൈദ്യുതി എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എംബി രാജേഷ് എംപി. പദ്ധതിയുമായി ബന്ധപ്പെട്ട് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫിസില്‍ ചേര്‍ന്ന പുതൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പുരോഗതി അവലോകന യോഗത്തല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 മാര്‍ച്ചോടെ 300 ഓളം ഗാര്‍ഹിക വൈദ്യുതി കണക്ഷനുകള്‍ നല്‍കാനുള്ള നടപടി കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമന്വയിപ്പിച്ച് ടഅഏഥ പദ്ധതിയിലൂടെ പുതൂര്‍ പഞ്ചായത്തില്‍ നടപ്പാക്കണമെന്ന് എം പി പറഞ്ഞു. പുതൂര്‍ ഗ്രാമപ്പഞ്ചായത്തി ല്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള രൂപരേഖ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ശുചിത്വ മിഷന്‍ ഒഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതൂരില്‍ 1510 ശൗചാലയങ്ങള്‍ നിര്‍മിച്ചു. ശൗചാലയങ്ങളുടെ ഉപയോഗം സംബന്ധിച്ച് എല്ലാ ആദിവാസി ഊരുകളിലും ബോധവത്ക്കരണ പരിപാടികള്‍ നടത്തും. എല്ലാ വീടുകളിലും മാലിന്യ സംസകരണ സംവിധാനം നടപ്പാക്കാനുള്ള രൂപരേഖ സമര്‍പ്പിക്കാനും എം.പി ആവശ്യപ്പെട്ടു. ആരോഗ്യം, കൃഷി, പൊതുമരാമത്ത്, പട്ടികജാതി-വര്‍ഗ,  സാമൂഹിക  നീതി വകുപ്പ്  ഉദ്യോഗസ്ഥരോട് എസ്എജിവൈ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ എം പി നിര്‍ദേശിച്ചു. ജില്ലാ കലക്റ്റര്‍ പി മേരിക്കുട്ടി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത യോഗം അട്ടപ്പാടിയില്‍ ചേരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക