|    Jul 21 Sat, 2018 11:37 am
FLASH NEWS

പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരായ സമരത്തിനു നേരെ പോലിസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് നടത്തി

Published : 16th September 2017 | Posted By: fsq

 

കൊച്ചി: പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍  ഐഒസിയുടെ പാചകവാതക സംഭരണ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ നടത്തിയ സമരത്തിനു നേരെ നടത്തിയ പോലിസ് അതിക്രമവുമായി ബന്ധപ്പെട്ട പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ എറണാകുളം കലക്‌ട്രേറ്റില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. ദേശീയ മനുഷ്യാവകാശ മിഷന്‍  ചെയര്‍മാന്‍ മനു സി മാത്യു നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ സിറ്റിങ് നടത്തുന്നത്. ഇത് രണ്ടാമത്തെ സിറ്റിങ്ങാണ് ഇന്നലെ നടന്നത്. എളങ്കുന്നപുഴ ഗ്രാമപ്പഞ്ചായത്ത് 7ാം വാര്‍ഡ് മെംമ്പര്‍ സി ജി ബിജു ഇന്നലെ മനുഷ്യാവകാശ കമ്മീഷന് മുന്‍പില്‍ ഹാജരായി മൊഴി നല്‍കി. എന്നാല്‍ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരായ യതീഷ് ചന്ദ്ര അരോപണങ്ങള്‍ നിഷേധിച്ചു. സംഭവദിവസം കുട്ടികളടക്കമുള്ളവര്‍ക്ക് ആവശ്യമായ പരിഗണന നല്‍കിയിരുന്നെന്നും എതിര്‍കക്ഷികള്‍ നടത്തുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കമ്മീഷനെ ബോധിപ്പിച്ചു. യതീഷ് ചന്ദ്രയോട് സംഭവദിവസത്തെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളും വീഡിയോകളും കൈവശമുണ്ടെങ്കില്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.  സമരക്കാര്‍ക്ക് നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ളവയുടെ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് സിഡികളും ഫോട്ടോകളും സമരക്കാര്‍ കമ്മീഷന് കൈമാറി. കമ്മീഷന്റെ അടുത്ത സിറ്റിങ് ഒക്‌ടോബര്‍ ആറിന് നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss