|    Jul 23 Mon, 2018 9:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് സിപിഐ മാര്‍ഗരേഖ

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: പാര്‍ട്ടി കമ്മിറ്റികളില്‍ 20 ശതമാനം പുതുമുഖങ്ങളെ ഉറപ്പുവരുത്തണമെന്ന് സിപിഐയുടെ മാര്‍ഗരേഖ. ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതിയാണ് മാര്‍ഗരേഖ തയാറാക്കിയത്. സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും കമ്മിറ്റികളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നതാണ് പ്രധാനനിര്‍ദേശം. കഴിഞ്ഞ ഞായറാഴ്ച ബ്രാഞ്ച് സമ്മേളനങ്ങളോടെ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് സിപിഐയുടെ മാര്‍ഗനിര്‍ദേശം. ബ്രാഞ്ച് മുതല്‍ ജില്ല വരെയുള്ള സമ്മേളനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ് സംസ്ഥാന നിര്‍വാഹകസമിതി തയാറാക്കിയത്. അംഗസംഖ്യ അനുസരിച്ചായിരിക്കണം കമ്മിറ്റിയംഗങ്ങളുടെ എണ്ണം നിശ്ചയിക്കേണ്ടതെന്നും മാര്‍ഗരേഖ പറയുന്നു. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളുടെയെല്ലാം പ്രതിനിധികള്‍ കമ്മിറ്റികളിലുണ്ടെന്ന് ഉറപ്പാക്കണം. രണ്ടുടേം ഭാരവാഹികളായവര്‍ക്ക് മൂന്നാമത് അവസരം ലഭിക്കാന്‍ സമ്മേളന പ്രതിനിധികളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ദേശിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തിലടക്കം ഈ നിബന്ധന ബാധകമാണ്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കും സാമ്പത്തിക നയങ്ങള്‍ക്കും എതിരേ 28നു കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സായാഹ്ന ധര്‍ണ സംഘടിപ്പിക്കുവാനും തീരുമാനമെടുത്തു. ഒക്‌ടോബര്‍ 3 മുതല്‍ കാനം രാജേന്ദ്രന്റേയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഇടതുജനാധിപത്യ മുന്നണി മേഖലാജാഥകള്‍ വിജയിപ്പിക്കും.  മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം സപ്തംബര്‍ 20ന് നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss