|    Oct 20 Sat, 2018 3:49 am
FLASH NEWS

പുതുമനശ്ശേരി ആരോഗ്യ ഉപകേന്ദ്രം തുറക്കാന്‍ നടപടിയായില്ല; എസ്ഡിപിഐ നിവേദനം നല്‍കി

Published : 22nd September 2017 | Posted By: fsq

 

പാവറട്ടി: ഏറെ നാളായി അടച്ചിട്ടിരിക്കുന്ന പാവറട്ടി പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രം തുറക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. പുതുമനശ്ശേരി നിവാസികളടക്കം പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഏറെ ആശ്വാസമായിരുന്ന ആരോഗ്യ കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥമൂലം മൂന്ന് മാസമായി അടച്ചിട്ടിരിക്കുന്നത്. ഉപകേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ലക്ഷം രൂപ നീക്കി വച്ചതായി പഞ്ചായത്ത് അധികൃതര്‍ തന്നെ പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തനം നടത്താന്‍ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഏറെ ദുരവസ്ഥയിലായ കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ ഈ തുക പര്യാപ്തമല്ലാത്തതാണ് അറ്റകുറ്റപ്പണി വൈകാന്‍ ഇടയാക്കുന്നത്. പാവറട്ടി പഞ്ചായത്ത് ഭരണസമിതിയും 15ാം വാര്‍ഡ് മെമ്പറും ആരോഗ്യ ഉപകേന്ദ്രം തുറക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മൂന്ന് വര്‍ഷകാലമായി ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യ ഉപകേന്ദ്രം മൂന്ന് മാസമായി പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, പുതുമനശ്ശേരി ആരോഗ്യ ഉപകേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ രംഗത്തെത്തി. എസ്ഡിപിഐ പുതുമനശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും നിവേദനം നല്‍കി. കേന്ദ്രം എത്രയും വേഗം പുതുക്കി പണിയണമെന്നും അതുവരെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. പുതുമനശ്ശേരി ആരോഗ്യകേന്ദ്രം തുറക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ പാവറട്ടി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായി സമരവുമായി രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് കെ എച്ച് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് ചുക്കു ബസാര്‍, പുതുമനശേരി ബ്രാഞ്ച് പ്രസിഡന്റ് അനസ് ടി എ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss