|    Nov 20 Tue, 2018 11:57 pm
FLASH NEWS

പുതുപ്പാടി പ്രസിഡന്റിന്റെ രാജി: എല്‍ഡിഎഫ് മാര്‍ച്ച് നടത്തി

Published : 17th October 2018 | Posted By: kasim kzm

താമരശ്ശേരി: പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയും ആരോപിച്ചാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
മലയോരത്തെ പിടിച്ച് കുലുക്കിയ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും നേതൃത്വപരമായി ഇടപെടുന്നതിനോ ഏതെങ്കിലും തരത്തിലുള്ള യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിനോ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനോ പ്രസിഡന്റ്് എന്ന നിലയില്‍ അംബിക മംഗലത്ത് തയാറായിരുന്നില്ലെന്ന്് സമരക്കാര്‍ ആരോപിച്ചു. പ്രസിഡന്റിന്റെ നേരിട്ടുള്ള ചുമതലയില്‍ നടന്ന മൈലള്ളാം പാറ ക്യാംപ് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെയും യുഡിഎഫ് മെമ്പര്‍മാരുടെയും പേരില്‍ നാട്ടുകാര്‍ക്കിടയില്‍ വ്യാപകമായ ആരോപണം നിലനില്‍ക്കുകയുമാണ്. രണ്ട് ക്യാംപുകളിലേക്കും ആവശ്യമായ എല്ലാ സാധനങ്ങളും വലിയ തോതില്‍ സംഭാവനയായി ലഭിക്കുകയും ബാക്കി വന്ന സാധനങ്ങള്‍ കലക്ടറുടെ നിര്‍ദേശപ്രകാരം വയനാട്ടിലേക്ക് കയറ്റി അയക്കുകയുമാണ് ചെയ്ത.് എന്നാല്‍ മൈലള്ളാംപാറ ക്യാംപില്‍ ഇത്തരം സാധനങ്ങള്‍ വിലക്ക് വാങ്ങി എന്ന് കാണിച്ച് പ്രസിഡന്‍ിന്റെ നേതൃത്വത്തിലുള്ള ക്യാംപ് നടത്തിപ്പുകാര്‍ ഒന്നര ലക്ഷം രൂപയുടെ ബില്ലാണ് വില്ലേജ് ഓഫിസര്‍ മുഖേന തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചത്.
കാരുണ്യ ഭവന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ പേരില്‍ പരാതി നിലനില്‍ക്കുകയും അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്. പ്രസിഡന്റ്് പദവി പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള പഞ്ചായത്തില്‍ ആദ്യത്തെ ആറ് മാസം അംബിക മംഗലത്തായിരുന്നു പ്രസിഡന്റായി ചുമതലയേറ്റത്.

എന്നാല്‍ എല്‍ഡിഎഫിനു ഭൂരിപക്ഷമുള്ള ഭരണസമിതിയില്‍ പ്രസിഡന്റിന്റെ പക്ഷപാതപരമായ നിലപാടുകളിലും വികസന വിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ച് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഇവര്‍ പദവി രാജി വച്ചതാണ് തുടര്‍ന്ന് മുസ്‌ലിംലീഗിലെ കെ കെ നന്ദകുമാര്‍ പ്രസിഡന്റാവുകയും രണ്ട് വര്‍ഷത്തോളം സുഗമമായ ഭരണം നടന്ന് വരികയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പിടിവാശി മൂലം അഴിമതിക്കാരിയായ അംബിക മംഗലത്ത് വീണ്ടും പ്രസിഡന്റായി വരികയും പ്രശ്‌നങ്ങളും ഭരണ പ്രതിസന്ധിയും ഉടലെടുക്കുകയുമുണ്ടായി. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. ബഹുജന ധര്‍ണ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി എം പൗലോസ് അധ്യക്ഷത വഹിച്ചു. കെ സി വേലായുധന്‍, ടി എ മൊയ്തീന്‍, ടി കെ അബ്ദുല്‍ നാസര്‍, ഗഫൂര്‍ അമ്പുഡു സംസാരിച്ചു. എം ഇ ജലീല്‍ വിജയന്‍ പുതുശ്ശേരി കുട്ടിയമ്മമാണി മുജീബ് മാക്കണ്ടി നേതൃത്വം നല്‍കി .

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss