|    Dec 18 Mon, 2017 3:12 am
FLASH NEWS

പുതുപ്പാടിയില്‍ സിപിഎം- ലീഗ് സംഘര്‍ഷം; നിരവധി പേര്‍ക്കു പരിക്ക്

Published : 27th October 2016 | Posted By: SMR

താമരശ്ശേരി: പുതുപ്പാടിയില്‍ സിപിഎം-ലീഗ് സംഘര്‍ഷം. നിരവധിപേര്‍ക്കു പരിക്ക്. ലീഗ് പ്രവര്‍ത്തകരായ ശംശീര്‍ പോത്തറ്റില്‍(34), അശ്കര്‍ കൊട്ടാരക്കോത്ത്(32) ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അജയ്(24)എന്നിവരെ ഗുരുതര പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി. പോലിസിന്റെ സാന്നിധ്യത്തിലാണ് അക്രമം അരങ്ങേറിയത്. ലീഗ് ഓഫിസും കൊടിമരവും തകര്‍ത്തു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് അക്രമം. കഴിഞ്ഞ ദിവസം കുറച്ചു വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐ വിട്ടു എംഎസ്എഫില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഈങ്ങാപ്പുഴയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത നാലു വിദ്യാര്‍ഥികള്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നു മര്‍ദനമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചു ഇന്നലെ വൈകുന്നേരം എംഎസ്എഫ് നടത്തിയ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്. ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രകടനത്തിനു നേരെ കല്ലെറിയുകയായിരുന്നുവെന്ന് ലീഗ് നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ എംഎസ്എഫ് പ്രവര്‍ത്തകരും യൂത്ത് ലീഗുകാരും സിപിഎമ്മിന്റെ ഓഫിസിനുനേരെ കല്ലെറിഞ്ഞതായി അവരും ആരോപിക്കുന്നു. സംഘര്‍ഷം രൂക്ഷമായതോടെ കടകമ്പോളങ്ങള്‍ അടച്ചു. നാട്ടുകാര്‍ ഭയന്നോടി. പലര്‍ക്കും വീണു പരിക്കേല്‍കുകയും ചെയ്തു. ഏറെ വൈകിയും സംഘര്‍ഷം തുടരുകയാണ്. സ്ഥലത്ത്് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss