|    May 24 Wed, 2017 2:23 am
FLASH NEWS

പുതുപ്പാടിയില്‍ ഭൂമി ക്രയ വിക്രയം: നാട്ടുകാര്‍ ദുരിതത്തില്‍

Published : 25th August 2016 | Posted By: SMR

താമരശ്ശേരി: പുതുപ്പാടി കക്കാട് മേഖലയിലെ റീസര്‍വേ ഒന്നില്‍ ഒന്ന്, നൂറില്‍ ഒന്ന് നമ്പറുകളിലെ ഭൂമി ക്രയവിക്രയം നടത്താന്‍ സാധിക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നു.
മുമ്പ് അമാല്‍ഗമേറ്റഡ് കമ്പനിയുടേതായിരുന്ന ഭൂമിയുടെ ക്രയവിക്രയമാണ് തടയപ്പെടുന്നത്.
ഇത് മൂലം മക്കളുടെ വിദ്യാഭ്യാസത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഭൂമി പണയം വെച്ചു വായ്പയെടുക്കാനോ വില്‍ക്കാനോ സാധിക്കാതെ പോവുന്നു. ഈ പ്രശ്‌നത്തില്‍ മുമ്പ് ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഫലമായി ഒരേക്കര്‍ വരെയുള്ള ചെറുകിട കര്‍ഷകര്‍ക്ക് ആര്‍ഡിഒ നല്‍കുന്ന എന്‍ഒസി മുഖേനെ ക്രയ വിക്രയം അനുവദിച്ചിരുന്നു.എന്നാല്‍, ഒരുവര്‍ഷത്തോളമായി ആര്‍ക്കും ഇപ്പോള്‍ എന്‍ഒസി നല്‍കുന്നില്ല. ഇതു മൂലം നൂറുക്കണക്കിനു അപേക്ഷകള്‍ ആര്‍ഡിഒ ഓഫിസില്‍ നടപടിയില്ലാതെ കിടക്കുന്നു.
അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും എന്‍ഒസി നല്‍കുക, എല്ലാ കൈവശക്കാര്‍ക്കും പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സപ്തംബര്‍ ഏഴിനു പുതുപ്പാടി വില്ലേജോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനൊരുങ്ങുകയാണ് പ്രദേശ വാസികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day