|    Nov 16 Fri, 2018 9:19 pm
FLASH NEWS

പുതുപ്പറമ്പില്‍ നിന്നു കാണാതായ ആതിരയെ തൃശൂരില്‍ കണ്ടെത്തി

Published : 5th August 2018 | Posted By: kasim kzm

കോാട്ടക്കല്‍: എടരിക്കോട് ചുടലപ്പാറയില്‍ നിന്നു കാണാതായ ആതിരയെ തൃശൂരില്‍ നിന്നു കണ്ടെത്തി. ക്കഴിഞ്ഞ ജൂണ്‍ 27നായിരുന്നു ആതിരയെ കാണാതായത്. പുതുപ്പറമ്പ് കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ ആതിര(18) വീട്ടില്‍ നിന്നു ഇറങ്ങി പിന്നീട് കാണാതാവുകയായിരുന്നു. തന്റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ആതിര കയ്യില്‍ കരുതിയിരുന്നു. സംഭവദിവസം രാവിലെ 10.20ന് കോട്ടക്കലില്‍ ആതിര പഠിച്ചിരുന്ന സ്വകാര്യസ്ഥാപനത്തില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങി.
തുടര്‍ന്ന് പതിനൊന്ന് മണിയോടെ തിരിച്ചെത്തി എസ്എസ്എല്‍സി, പ്ലസ്ടു, ആധാര്‍കാര്‍ഡ്, റേഷന്‍കാഡിന്റെ കോപ്പി എന്നിവയെടുത്ത് തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ഡിഗ്രിപ്രവേശനം കിട്ടിയിട്ടുണ്ടെന്നും അതിനായി പോവുകയാണെന്നും മാതാവിനോട് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ കോട്ടക്കലിലെ സ്ഥാപനത്തില്‍ പിപിടിസിക്കു ചേര്‍ന്ന ആതിര ഏതാനും മാസമാണ് കോളജില്‍ വന്നതെന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇതു നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നതായും സ്ഥാപനമേധാവി പറഞ്ഞിരുന്നു. ഒരുമാസത്തെ അന്വേഷണത്തിനിടെയാണ് ഇന്നലെ ആതിരയെ തൃശൂരില്‍ നിന്നു പോലീസ് കണ്ടെത്തിയത്. ഗുരുവായൂരിലും കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലും, സ്ഥാപിച്ച സിസിടിവിയില്‍ ആതിരയുടെ ദൃശ്യം പതിഞ്ഞതാണ് അന്വേഷണത്തിന് സഹായകമായത്.
കോട്ടയ്ക്കല്‍ എസ്‌ഐ അന്വേഷിച്ചിരുന്ന കേസ് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിനായിരുന്നു അന്വേഷണ ചുമതല. അതേസമയം നാടുവിടാനുള്ള കാരണങ്ങളെക്കുറിച്ചു വ്യക്തമായ മറുപടി ആതിരയില്‍ നിന്നു പോലിസിനു ലഭിച്ചില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആതിര പറയുന്നത്. തൃശൂര്‍ വനിതാ സെല്‍ സംരക്ഷണത്തിലായിരുന്ന ആതിരയുമായി പോലിസ് നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. കോടതി മുഖേന ആതിരയെ ബന്ധുക്കള്‍ക്കു കൈമാറുമെന്നു കോട്ടക്കല്‍ എസ്‌ഐ റിയാസ് ചാക്കീരി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss