|    Jun 24 Sat, 2017 3:56 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പുതുതായി 10 ഇക്കോ ടൂറിസം സര്‍ക്യൂട്ടുകള്‍ ആരംഭിക്കും: മന്ത്രി

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 10 ഇക്കോ ടൂറിസം സര്‍ക്യൂട്ടുകള്‍ ആരംഭിക്കുമെന്ന് വനംമന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു. നെയ്യാര്‍-കോട്ടൂര്‍-ശെന്തുരുണി-അച്ചന്‍കോവില്‍ സര്‍ക്യൂട്ട്, കോന്നി-ഗവി-തേക്കടി-വാഗമണ്‍ സര്‍ക്യൂട്ട്, മൂന്നാര്‍-ഇരവികുളം- ചിന്നാര്‍ സര്‍ക്യൂട്ട്, ആതിരപ്പിള്ളി-പറമ്പിക്കുളം-വാഴച്ചാല്‍ സര്‍ക്യൂട്ട്, നെല്ലിയാമ്പതി-പീച്ചി-ശിരുവാണി-വാഴാനി സര്‍ക്യൂട്ട്, കണ്ണൂര്‍ നോര്‍ത്ത്- വയനാട് സര്‍ക്യൂട്ട്, കൊട്ടിയൂര്‍-റാണിപുരം-പരപ്പ സര്‍ക്യൂട്ട്, സൈലന്റ്‌വാലി-നിലമ്പൂര്‍ സര്‍ക്യൂട്ട്, വയനാട് സ്‌പെഷ്യല്‍ സര്‍ക്യൂട്ട്, കാസര്‍കോട്-കണ്ണൂര്‍ കണ്ടല്‍ സര്‍ക്യൂട്ട് എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്.
ഒറ്റ ബുക്കിങിലൂടെ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കും. പരിസ്ഥിതി സംരക്ഷിച്ച് 60 വനമേഖലകളില്‍ നിലവില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നുണ്ട്. ടൂറിസം മേഖലയിലെത്തുന്ന വിനോദസഞ്ചാരികളോട് അപമര്യാദയായി പെരുമാറുന്ന വനപാലകര്‍ക്കെതിരേ ക ര്‍ശന നടപടി സ്വീകരിക്കും. പുത്തൂരിലേക്ക് മാറ്റിസ്ഥാപിക്കുന്ന തൃശൂര്‍ മൃഗശാല അന്താരാഷ്ട്ര നിലവാരമുള്ളതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക