|    Feb 20 Tue, 2018 5:13 pm
FLASH NEWS

പുതുതലമുറ കാര്‍ഷികമേഖലയിലേക്ക് തിരിയണം: എംഎല്‍എ

Published : 29th January 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: വളരുന്ന തലമുറ കാര്‍ഷികാഭിമുഖ്യത്തിലേക്കു മാറണമെന്നും ഫാംഫെസ്റ്റ്‌പോലുള്ള കാര്‍ഷികമേളകള്‍ പുതുതലമുറക്കു പ്രചോദനമാവുമെന്നും സി എഫ് തോമസ് എംഎല്‍എ. അതിരൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആകാശവാണി, റേഡിയോ മീഡിയ വില്ലേജ്, നഗരസഭ എന്നിവയുടെ സഹകരണത്തോടെ പാറേല്‍പള്ളി മൈതാനിയില്‍ നടന്നുവരുന്ന കാര്‍ഷികമേളയോടനുബന്ധിച്ച ഫാംഫെസ്റ്റ ്ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ.ഗ്രിഗറി അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തുപ്രസിഡന്റ് ജോഷിഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.നഗര—സഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍ സുര്‍ണജൂബിലി സന്ദേശവും  ഫാ.ജോസഫ് കളരിക്കല്‍, ഫാ.ജേക്കബ് കുഴിപ്പള്ളി, ബാബുവള്ളപ്പുര, സൈബി അക്കര സംസാരിച്ചു. രാവിലെ നടന്ന സെമിനാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ  ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss