|    Jul 21 Fri, 2017 10:02 am
FLASH NEWS
Home   >  News now   >  

പുതുച്ചേരി മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡല്‍ഹിയില്‍ അന്തരിച്ചു

Published : 20th July 2016 | Posted By: sdq

G-Ragesh-Chandra-IASപുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമിയുടെ സെക്രട്ടറി ജി രാഗേഷ് ചന്ദ്ര (59) ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അന്തരിച്ചു. വിദ്യാഭ്യാസ സെക്രട്ടറികൂടിയായ രാഗേഷ് ചന്ദ്ര കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹിയിലെ പുതുച്ചേരി ഗസ്റ്റ് ഹൗസിലെ താമസമുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. രാഗേഷ് ചന്ദ്രയുടെ മൃതദേഹം വിമാനമാര്‍ഗം ജന്മനാടായ കേരളത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക