|    Sep 22 Sat, 2018 10:39 pm
FLASH NEWS

പുതുച്ചിറ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലന കേന്ദ്രമാക്കും

Published : 16th January 2017 | Posted By: fsq

 

തൊടുപുഴ: പായലും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്ന പുതുച്ചിറയുടെ നവീകരണത്തിന് പദ്ധതി ഒരുങ്ങുന്നു.നഗരസഭ പരിധിയിലെ പ്രധാനപ്പെട്ട സ്വാഭാവിക ശുദ്ധജല ശ്രോതസായ ചിറയെ കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലന കേന്ദ്രമാക്കാനാണ് നഗരസഭ ആലോചിക്കുന്നത്.കേരള സര്‍ക്കാരിന്റെ ‘ഹരിത കേരളം’ നഗരസഭയുടെ ‘ക്ലീന്‍ തൊടുപുഴ പദ്ധതി പ്രകാരമാണ് ചിറ നവീകരിക്കുന്നു. പഴയരിമുതലക്കോടം റോഡില്‍ അങ്കണവാടിക്ക് പുറകിലായി 10സെന്റ് സ്ഥലത്താണ് ചിറ സ്ഥിതി ചെയ്യുന്നത്.വേനല്‍ക്കാലത്തു പോലും ഉറവയുള്ള ചിറ സമീപ പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജല അനുപാതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിയാവശ്യത്തിനായി ചിറയുടെ സ്ഥാനത്ത് ഒരു കുളം നിര്‍മ്മിച്ചിരുന്നു.അന്ന് ഈ ഭാഗത്ത് വിശാലമായ പാടശേഖരമായിരുന്നു.കുളത്തില്‍ നിന്ന് ചവിട്ട് ചക്രം കറക്കി വെള്ളം തിരിച്ചു വിട്ടാണ് കൃഷിവേലകള്‍ ചെയ്തു പോന്നിരുന്നത്.പിന്നീട് തൊടുപുഴ പഞ്ചായത്ത് കുളത്തെ ചിറയായി മാറ്റുകയായിരുന്നു.തുടര്‍ന്ന് നഗരസഭ രൂപവത്കരിച്ചപ്പോള്‍ ചിറയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.രണ്ടാം ഭരണ സമിതി ചിറക്കു ചുറ്റും കല്‍ക്കെട്ടും ചവിട്ടു പടികളും നിര്‍മ്മിച്ചു.എന്നാല്‍ പിന്നീട് കാര്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല. കാലക്രമേണ ചിറയില്‍ പായല്‍ കെട്ടി. കല്‍ക്കെട്ടുകള്‍ കാട് പിടിച്ച് ഇളകിത്തുടങ്ങി. ആളുകള്‍ പല തരത്തിലുള്ള മാലിന്യങ്ങളും ചിറയിലേക്ക് കൊണ്ടിട്ടു.ചിറക്കടുത്തുണ്ടായിരുന്ന പൊതു കിണറിനും ഇതു തന്നെയായിരുന്നു ഗതി.എന്നാല്‍ കുറച്ചു നാള്‍ മുമ്പ് ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കി.ചിറ പഴയ അവസ്ഥയില്‍ തന്നെ കിടന്നു.തുടര്‍ന്ന് ഹരിത കേരളം പദ്ധതി ചര്‍ച്ചയിലാണ് ചിറയുടെ കാര്യം വീണ്ടും ഉയര്‍ന്നത്.കഴിഞ്ഞ ദിവസം നഗരസഭയില്‍ ചേര്‍ന്ന സാനിട്ടേഷന്‍ കമ്മിറ്റിയാണ് നീന്തല്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിനേക്കുറിച്ച് ആലോചിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss