|    Oct 19 Thu, 2017 7:31 am
FLASH NEWS

പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും

Published : 1st June 2017 | Posted By: fsq

 

വൈപ്പിന്‍: ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരമുള്ള പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം കൊച്ചി താലൂക്കില്‍ ഇന്ന് ആരംഭിക്കും. ചെല്ലാനം പഞ്ചായത്തിലെ 74, 131 നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡ് 74-ാം നമ്പര്‍ കടയിലാണ് വിതരണം ചെയ്യുക. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വിതരണം. മുന്‍ഗണന/എഎവൈ കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 100 രൂപയും നല്‍കണം. മുന്‍ഗണന/എഎവൈ സ്‌കീമിലെ പട്ടികജാതിക്കാര്‍ക്ക് സൗജന്യമാണ്. കാര്‍ഡുടമ നിലവിലുള്ള കാര്‍ഡുമായി വന്ന് കൈപ്പറ്റണം. കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റാരെങ്കിലുമാണെങ്കില്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് വേണം.വെള്ളിയാഴ്ച പള്ളിപ്പുറം പഞ്ചായത്തിലെ 14, 17, 18 നമ്പര്‍ റേഷന്‍കടകളിലെ കാര്‍ഡുടമകള്‍ക്ക് 18-ാം നമ്പര്‍ കടയിലും ശനിയാഴ്ച കുമ്പളങ്ങി പഞ്ചായത്തിലെ 79, 83 നമ്പര്‍ കടകളിലെ കാര്‍ഡുടമകള്‍ക്ക് പഴങ്ങാട് എല്‍ പി സ്‌കൂളിലും ഞാറക്കല്‍ പഞ്ചായത്തിലെ 50, 52, 58 നമ്പര്‍ റേഷന്‍ കടകളിലെ കാര്‍ഡുടമകള്‍ക്ക് 52-ാം നമ്പര്‍ കടയിലും കാര്‍ഡ് വിതരണം നടക്കും.ആലുവ: ദേശീയ ഭക്ഷ്യഭദ്രത പദ്ധതിപ്രകാരം പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കുമെന്ന് ആലുവ താലൂക്ക് സപ്ലൈ ഓഫിസര്‍ കെ പി മോഹനന്‍ അറിയിച്ചു. ഇന്നുമുതല്‍ അഞ്ചാം തിയ്യതി വരെയുള്ള കാര്‍ഡ് വിതരണം ചെയ്യുന്ന റേഷന്‍ ഡിപ്പോകളുടേയും വിതരണ സെന്ററുകളുടേയും പട്ടിക-എആര്‍ഡി നമ്പര്‍, വിതരണ സെന്റര്‍, വിതരണ തിയ്യതി എന്ന ക്രമത്തില്‍. എആര്‍ഡി നമ്പര്‍-18, ആലുവ മുനിസിപ്പാലിറ്റി-മിനി സിവില്‍ സ്റ്റേഷന്‍ ആലുവ ഇന്ന്. എആര്‍ഡി 45 എടത്തല, എടത്തല കോ-ഓപറേറ്റീവ് ബാങ്ക് ഹാള്‍ ഇന്ന്. എആര്‍ഡി 16, എആര്‍ഡി 1 ആലുവ മുനിസിപ്പാലിറ്റി, മിനി സിവില്‍ സ്റ്റേഷന്‍ ആലുവ നാളെ.എആര്‍ഡി 36 ചൂര്‍ണിക്കര പഞ്ചായത്ത്-പഞ്ചായത്ത് ഹാള്‍ ചൂര്‍ണിക്കര നാളെ. എആര്‍ഡി 48 ചൂര്‍ണിക്കര പഞ്ചായത്ത്-പഞ്ചായത്ത് ഹാള്‍ ചൂര്‍ണിക്കര ശനിയാഴ്ച. എആര്‍ഡി 35 ചൂര്‍ണിക്കര പഞ്ചായത്ത്-വിദ്യാവിനോദിനി ലൈബ്രറി ഹാള്‍ അശോകപുരം ശനിയാഴ്ച. എആര്‍ഡി 41 കീഴ്മാട് പഞ്ചായത്ത്-വിദ്യാവിനോദിനി ലൈബ്രറി ഹാള്‍ അശോകപുരം-ശനിയാഴ്ച. എആര്‍ഡി 2 ആലുവ മുനിസിപ്പാലിറ്റി-റേഷന്‍ ഡിപ്പോ തോട്ടക്കാട്ടുകര തിങ്കളാഴ്ച. എആര്‍ഡി 20 ആലുവ മുനിസിപ്പാലിറ്റി-പിഡബ്യൂഡി ക്വാര്‍ട്ടേഴ്‌സ്,ആലുവ ശനിയാഴ്ച.എആര്‍ഡി 29 എടത്തല പഞ്ചായത്ത്-മഹാറാണി ആഡിറ്റോറിയം ചുണങ്ങംവേലി-ശനിയാഴ്ച. മുന്‍ഗണന കാര്‍ഡിനും എഎവൈ കാര്‍ഡിനും 50 രൂപയും മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 100 രൂപയും വിലയായി നല്‍കണം. കാര്‍ഡുടമയോ കാര്‍ഡുടമ അധികാരപ്പെടുത്തുന്ന കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളോ തിരിച്ചറിയല്‍ രേഖയുമായി നിലവിലുള്ള കാര്‍ഡ് ഹാജരാക്കി പുതിയത് കൈപ്പറ്റേണ്ടതാണ്. കാര്‍ഡ് പ്രിന്റിലും മറ്റും അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിന് ആഗസ്തില്‍ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. ഈ മാസത്തെ റേഷന്‍ വിതരണം പുതുക്കിയ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ശേഷിക്കുന്ന കടകളിലെ കാര്‍ഡ് വിതരണം സിഡിറ്റില്‍ നിന്നും പ്രിന്റ് ചെയ്ത് ലഭിക്കുന്ന മുറയ്ക്ക് ഈമാസം 30നകം പൂര്‍ത്തീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക