|    Mar 24 Fri, 2017 5:38 am
FLASH NEWS

പുതുക്കിയ ട്രെയിന്‍ സമയം ഇന്നുമുതല്‍

Published : 1st October 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്തു പുതുക്കിയ ട്രെയിന്‍ സമയം ഇന്നുമുതല്‍ നിലവില്‍വരും. പുതിയ സമയക്രമം അനുസരിച്ച് ട്രെയിനുകളുടെ സമയത്തില്‍ അഞ്ചു മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെ വ്യത്യാസം വരും.
ചില ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും മറ്റുചിലതിന്റെ പല സ്റ്റേഷനുകളിലെയും സമയത്തിലും മാറ്റമുണ്ട്. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്ന് 10 മിനിറ്റ് നേരത്തെ ഉച്ചയ്ക്ക് 2.25ന് പുറപ്പെടും. തിരിച്ചുള്ള ട്രെയിന്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലെങ്കിലും ചില സ്റ്റേഷനുകളിലെ സമയത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസിന്റെ ചില സ്റ്റേഷനുകളിലെ സമയത്തിലും നേരിയ വ്യത്യാസങ്ങളുണ്ട്. ഹൈദരാബാദ്-തിരുവനന്തപുരം ശബരി പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി.
എന്നാല്‍ കോട്ടയത്ത് എത്തുന്ന സമയം 20 മിനിറ്റ് താമസിച്ചായിരിക്കും. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഇനിമുതല്‍ 5 മിനിറ്റ് നേരത്തെ ഉച്ചയ്ക്ക് 1.35നു പുറപ്പെടും. ഷൊര്‍ണൂരില്‍ നിന്നു സമയം 10 മിനിറ്റ് നേരത്തെ യാത്രതുടങ്ങും. തൃശൂരില്‍ നിന്ന് ഇതുവരെ 3.56നു പുറപ്പെടുന്ന സമയം പുതിയ പട്ടിക അനുസരിച്ച് 3.35 ആണ്. അതായത് 21 മിനിറ്റ് നേരത്തെയാണ്. അതേസമയം എറണാകുളത്തുനിന്നു പുറപ്പെടുന്ന സമയം അഞ്ച് മിനിറ്റ് മാത്രമാണു നേരത്തെയാവുന്നത്.
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലെങ്കിലും ചേര്‍ത്തല മുതല്‍ തൃശൂര്‍ വരെയുള്ള സ്റ്റേഷനുകളില്‍ നിന്നു പുറപ്പെടുന്നത് അഞ്ച് മിനിറ്റ് വീതം വൈകും. എന്നാല്‍ ഷൊര്‍ണൂര്‍ മുതല്‍ കോഴിക്കോട് വരെ ഇത് അഞ്ചു മിനിറ്റ് വീതം നേരത്തെയും ആക്കിയിട്ടുണ്ട്.
നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് തിരുവനന്തപുരത്തുനിന്ന് അഞ്ചുമിനിറ്റ് നേരത്തെ പുറപ്പെടും. തിരിച്ചുള്ള ട്രെയിന്‍ 10 മിനിറ്റ് നേരത്തെ ഇനി മംഗലാപുരത്തുനിന്നു പുറപ്പെടും. ഷൊര്‍ണൂരില്‍ നിന്നു പുറപ്പെടുന്ന സമയത്തില്‍ 15 മിനിറ്റ് വ്യത്യാസമുണ്ട്. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിലും ചെറിയ മാറ്റമുണ്ട്. കണ്ണൂരില്‍ നിന്നു പുറപ്പെടുന്നത് 4.45നു തന്നെയായിരിക്കുമെങ്കിലും കോഴിക്കോട്ടുനിന്നു പുറപ്പെടുന്നത് അഞ്ചുമിനിറ്റ് നേരത്തെയാക്കി. തിരുവനന്തപുരത്തുനിന്നുള്ള മടക്കയാത്രയില്‍ തൃശൂരില്‍ നിന്ന് 15 മിനിറ്റ് വൈകിയാണു പുറപ്പെടുക. എന്നാല്‍ ഷൊര്‍ണൂര്‍ മുതല്‍ പഴയ സമയം പാലിക്കും. തിരുവനന്തപുരത്ത് നിന്നുള്ള മലബാര്‍ എക്‌സ്പ്രസ് ഇനി കോട്ടയത്ത് 25 മിനിറ്റ് വൈകി രാത്രി 10.25നായിരിക്കും പുറപ്പെടുക. അതേസമയം കോഴിക്കോട്ടുനിന്നു പുറപ്പെടുന്നത് 15 മിനിറ്റ് നേരത്തെയാക്കി. അതേസമയം മാവേലി എക്‌സ്പ്രസ് ഇനിമുതല്‍ തിരുവനന്തപുരത്ത് എത്തുക 10 മിനിറ്റ് വൈകിയായിരിക്കും. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസിന്റെ സമയത്തില്‍ വ്യത്യാസമില്ലെങ്കിലും പല സ്റ്റേഷനുകളിലും എത്തുക അഞ്ചുമുതല്‍ 10വരെ മിനിറ്റ് വ്യത്യാസത്തിലാവും. കോട്ടയത്തുനിന്ന് ഇനിമുതല്‍ 9.38നു മാത്രമേ പുറപ്പെടൂ.
കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ലെങ്കിലും തൃശൂരില്‍ നിന്ന് അരമണിക്കൂറോളം വൈകി രാത്രി 7.40ന് യാത്രതിരിക്കും. എന്നാല്‍ ബാംഗ്ലൂരില്‍ എത്തുന്ന സമയത്തില്‍ മാറ്റമില്ല. കന്യാകുമാരി-മുംബൈ ജയന്തിജനത 10 മിനിറ്റ് വരെ വ്യത്യാസമുണ്ട്. അമൃത-രാജ്യറാണി എക്‌സ്പ്രസുകളും സമയക്രമത്തില്‍ ചെറിയ മാറ്റം കാണിക്കുമ്പോള്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി കോഴിക്കോട്ടുനിന്നു പുറപ്പെടുക അഞ്ചു മിനിറ്റ് നേരത്തെയാക്കിയിട്ടുണ്ട്.

(Visited 177 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക