|    May 28 Sun, 2017 3:06 am
FLASH NEWS

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു

Published : 4th July 2016 | Posted By: SMR

പുതുക്കാട്: പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി നടത്തുന്ന ബസ് സര്‍വീസ് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു. രാത്രി 7.20 നും 7.40നും ആണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ മന്ത്രിക്കും കെഎസ്ആര്‍ടിസി അധികൃതര്‍ക്കും നല്‍കിയ നിവേദനത്തിലാണ് സര്‍വീസ് അനുവദിച്ചത്.
രാത്രികളില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ദേശീയപാതയില്‍ എത്തുന്നത്. വാഹന സൗകര്യം ഇല്ലാത്തതു മൂലം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നിരവധി യാത്രക്കാര്‍ ഒരു കിലോമീറ്ററോളം നടന്നാണ് പുതുക്കാട് സെന്ററില്‍ എത്തുന്നത്.
ബസ് സര്‍വീസ് ആരംഭിച്ചതോടെ എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍, കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ്സ് എന്നീ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്ക് ഉപകാരപ്രദമായിരിക്കുന്നത്. സ്‌റ്റേഷനില്‍ നിന്നും ആമ്പല്ലൂരിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്.
ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും രണ്ട് ബസുകള്‍ സര്‍വീസ് നടത്തും. കുറഞ്ഞ ദൂര പരിധിയില്‍ കെഎസ്ആര്‍ടിസി ക്ക് കൂടുതല്‍ ലാഭവും, ജനോപകാരപ്രദവും ആണ് പുതിയ ബസ് സര്‍വീസ്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി സി രവീന്ദ്രനാഥ് ബസ് സര്‍വീസ് ഫഌഗ് ഓഫ് ചെയ്തു. പുതുക്കാട് ഡിപ്പോ ഇന്‍ ചാര്‍ജ് പി വി ജോസഫ് അധ്യക്ഷത വഹിച്ചു.
സ്‌റ്റേഷന്‍ സൂപ്രണ്ട് വി സി രവി, ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ അരുണ്‍ ലോഹിതാക്ഷന്‍, വിജില്‍ വേണു, വിജയന്‍ പുതുക്കാട്ടില്‍, കെ വി സുധീര്‍, പി സി ജോസഫ്, ജോണ്‍ ചെവിടന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day