|    Feb 18 Sun, 2018 2:34 pm
FLASH NEWS
Home   >  Districts   >  

പുതുക്കാട് പച്ചലിപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

Published : 16th December 2017 | Posted By: Jesla

തൃശൂര്‍: പുതുക്കാട് ആമ്ബല്ലൂരിനടുത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ആമ്പല്ലൂര്‍ പച്ചലിപ്പുറം സ്വദേശി റോബിന്റെ മകന്‍ റൊണാള്‍ഡ്, പൊന്നാരി ബൈജുവിന്റെ മകന്‍ സോജന്‍ എന്നിവരാണ് മരിച്ചത്.

 

ഉച്ചയ്ക്ക് ശേഷം കുളത്തിന് സമീപം കളിക്കാനെത്തിയ കുട്ടികള്‍ കുളത്തില്‍ കാല്‍ വ!ഴുതി വീ!ഴുകയായിരുന്നു. മറ്റൊരു കുട്ടി ഇതു കണ്ട് നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. കുട്ടികളെ പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്‌ബേ ജീവന്‍ നഷ്ടമായി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss