|    Apr 29 Sat, 2017 5:22 am
FLASH NEWS

പുതിയ 500 രൂപ നോട്ടില്‍ നിരവധി പിഴവുകള്‍;അച്ചടി പിശകെന്ന് ആര്‍ബിഐ

Published : 25th November 2016 | Posted By: mi.ptk

500-rupee

ന്യൂഡല്‍ഹി: അസാധുവാക്കിയ പഴയ 500 രൂപ നോട്ടുകള്‍ക്ക് പകരം ഇറക്കിയ പുതിയ 500 രൂപ നോട്ടുകളില്‍ നിരവധി തെറ്റുകള്‍. നോട്ടുകളില്‍ സംഭവിച്ചത് അച്ചടി പിശകാണെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. മഹാത്മ ഗാന്ധിയുടെ  ചിത്രത്തിലും ദേശീയ ചിഹ്നത്തിന്റെ സ്ഥാനത്തിലുമടക്കം സീരിയല്‍ നമ്പറില്‍ പോലും പിഴവുകളുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. രൂപയുടെ ബോര്‍ഡറുകളുടെ അളവിലും നിറത്തിലും വ്യത്യാസങ്ങളുണ്ട്.
തിരക്കിട്ട് പുതിയ നോട്ടുകള്‍ അടിക്കേണ്ടതായി വന്നതുമൂലമാണ് പിഴവുകള്‍ സംഭവിച്ചതെന്നും വ്യത്യാസങ്ങള്‍ കാണുന്ന നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നും ആവശ്യമെങ്കില്‍ ഇത്തരം നോട്ടുകള്‍ ആര്‍ബിഐയില്‍ തിരിച്ചേല്‍പ്പിക്കാമെന്നും ആര്‍ബിഐ വക്താവ് അറിയിച്ചു.
എന്നാല്‍ നോട്ടുകളിലെ പിഴവുകള്‍ കള്ളനോട്ടുകള്‍ പ്രചരിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് ധനകാര്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് കള്ളനോട്ടും യഥാര്‍ത്ഥ നോട്ടും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗമാണ് നോട്ടുകളിലെ ചിഹ്നങ്ങളും മറ്റ് അടയാളങ്ങളും. അവയില്‍ വരുന്ന വ്യത്യാസങ്ങള്‍ നോക്കിയാണ് സാധാരണക്കാര്‍ നോട്ടുകള്‍ തിരിച്ചറിയുന്നത്. ഇതിന് സാഹചര്യമില്ലെങ്കില്‍ കള്ളനോട്ട് ഉപയോഗം വ്യാപകമാകാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
നോട്ടുകളില്‍ വരുന്ന വ്യത്യാസങ്ങള്‍ ജനങ്ങളെ കൂടുതല്‍ വലക്കുന്നുണ്ട്. 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് പ്രഖ്യപനമുണ്ടായതുമുതല്‍ കൈയ്യിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കഷ്ടപാടിലായിരുന്നു ജനങ്ങല്‍. ഇവയ്ക്ക് പകരം കിട്ടുന്നത് 2000 രൂപയുടെ നോട്ടായതിനാല്‍ അവയ്ക്ക് ചില്ലറ കിട്ടാതെയും ജനം വലഞ്ഞു. ഇതിനൊരു പരിഹാരമെന്നോണമാണ് 500 രൂപയുടെ പുതിയ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day