|    Dec 19 Wed, 2018 12:49 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പുതിയ സിനിമയുടെ വിവരങ്ങളുമായി നന്ദിതാ ദാസ് ഷാര്‍ജ പുസ്തക മേളയില്‍

Published : 3rd November 2018 | Posted By: ke

ഷാര്‍ജ: പ്രമുഖ ഇന്ത്യന്‍ സിനിമാ താരവും സംവിധായകയുമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ജനങ്ങളുമായി സംവദിച്ചു. ഗുജറാത്ത് കലാപത്തെ കുറിച്ച് ഫിറാഖ് എന്ന ഏറെ ശ്രദ്ധേയമായ സിനിമ സംവിധാനം ചെയ്ത നന്ദിതാ ദാസിന്റെ രണ്ടാമത്തെ സിനിമയായ ‘മന്തോ’ യെ കുറിച്ചാണ് ഷാര്‍ജയില്‍ സംവാദം നടത്തിയത്. ഷാര്‍ജ പുസ്തകമേളയില്‍ റൈറ്റേഴ്‌സ് ഫോറത്തില്‍ വച്ചായിരുന്നു പരിപാടി. പ്രശസ്ത ഉറുദു എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മാന്തോയുടെ ജീവിതകഥയെ അധികരിച്ചുള്ള ബയോപിക്ചറാണ് ‘മാന്തോ.’ തന്റെ ആദ്യ സിനിമായ ഫിറാഖിന്റെ പ്രമേയത്തോട് സാമ്യം തോന്നുന്ന സിനിമായാണ് മാന്തോ എന്ന് അവര്‍ വ്യക്തമാക്കി. 1930 കളിലും 40കളിലും ഉത്തരേന്ത്യയുടെ നെറ്റി ചുളിപ്പിച്ച എഴുത്തുകാരനായിരുന്നു സാദത്ത് ഹസന്‍ മാന്തോ. രതിയും അക്രമവും തിന്മയും നിറഞ്ഞ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം സമൂഹത്തിന്റെ കപടമുഖം വരച്ചുകാട്ടി. ഒരിക്കലും ആഘോഷിക്കപ്പെടാതെ പോയ അദ്ദേഹത്തിന്റെ ജീവിതം ആധുനികതലമുറ അറിയണമെന്ന ആഗ്രഹമാണ് തന്റെ സിനിമയ്ക്ക് പിന്നില്‍. അധോലോകനായകരേയും അഴിമതിക്കാരേയും കുറിച്ചാണ് നമുക്ക് ചലച്ചിത്രമൊരുക്കാന്‍ താത്പര്യം. സമൂഹത്തിന് മാതൃകയാകേണ്ടവരെ നമ്മള്‍ പരിചയപ്പെടുത്തുന്നില്ല. ഒരു പ്രതിഫലവും വാങ്ങാതെയാണ് ഈ ചിത്രത്തിലെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. തുറന്ന സമീപനത്തോടെ തന്റെ ‘മാന്തോ’യെ സമീപിക്കാന്‍ നന്ദിത ദാസ് ശ്രോതാക്കളോട് അഭ്യര്‍ത്ഥിച്ചു. ‘മാന്തോ’യില്‍ എവിടെയെങ്കിലുമൊക്കെ പ്രേക്ഷകര്‍ക്ക് അവരേത്തന്നെ കാണാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss