|    Jul 16 Mon, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുതിയ സാഹചര്യത്തില്‍ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നുവെന്ന് ആതിര

Published : 22nd September 2017 | Posted By: fsq

 

കൊച്ചി: താന്‍ ഇസ്‌ലാം മതത്തിലേക്കു മാറിയത് ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ലെന്നും എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഹിന്ദുമതത്തിലേക്ക് മടങ്ങുകയാണെന്നും ഇസ്‌ലാംമതം സ്വീകരിച്ച കാസര്‍കോട് ഉദുമ സ്വദേശി ആതിര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതം മാറാനോ മുസ്‌ലിമിനെ വിവാഹം കഴിക്കാനോ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ല. തീവ്രവാദ സംഘടനകളില്‍ അംഗമാകാനോ ഏതെങ്കിലും സ്ഥലത്തേക്ക് പോകാനോ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ആതിര പറഞ്ഞു.മതം മാറിയ ശേഷം പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ചിലര്‍ സഹായം ചെയ്തിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നിരവധി മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കണ്ടാണ് ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഖുര്‍ആന്‍ കൂടുതല്‍ പഠിച്ചപ്പോള്‍ ഇസ്‌ലാമാണ് ശരിയെന്നു ബോധ്യപ്പെട്ടു. അങ്ങനെയാണ് മതം മാറാന്‍ തീരുമാനിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ ശേഷം ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്താല്‍ സനാതന ധര്‍മത്തെക്കുറിച്ച് വിശദമായി പഠിച്ചതോടെ ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായും ആതിര പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss