|    Feb 25 Sun, 2018 5:33 pm
FLASH NEWS
Home   >  Kerala   >  

പുതിയ സംഘടനക്ക് നല്ല ഉദ്ദേശം;ഇനി തിയേറ്റര്‍ സമരമുണ്ടാകില്ല:ദിലീപ്

Published : 14th January 2017 | Posted By: mi.ptk

dileep

കൊച്ചി:നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന നിലവില്‍ വന്നു. നല്ല ഉദ്ദേശത്തോടെയാണ് പുതിയ സംഘടന രൂപീകരിച്ചതെന്ന് ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇനി തിയേറ്റര്‍ അടച്ചിടുന്ന അവസ്ഥ ഉണ്ടാകില്ല.സംഘടനക്ക് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും പിന്തുണയുണ്ട്.സിനിമ കാഴ്ചക്കാരന്റേതാണ്. സമരം നടത്തുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് അതാണ്.തിയേറ്റര്‍ അടച്ചിട്ടുള്ള സമരം ഒരിക്കലും ശരിയല്ല.ഇന്ന് രൂപീകരിക്കുന്ന സംഘടനക്കാകും സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രാധാന്യം നല്‍കുക-ദിലീപ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss