|    Sep 21 Fri, 2018 1:36 am
FLASH NEWS
Home   >  Editpage  >  Second edit  >  

പുതിയ ശാക്തികഘടന

Published : 20th August 2018 | Posted By: kasim kzm

ലോക ശാക്തികഘടനയില്‍ മൗലികമായ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നതിന്റെ സൂചനകള്‍ കാണാനുണ്ട്. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിക്കെതിരേ അമേരിക്കയും അമേരിക്കയുടെ ഭാഗം ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളും രംഗത്തുവന്നു. പഴയ പട്ടുപാതയുടെ പതിപ്പാണ് ഈ പദ്ധതിയെന്നു ചൈന വിശദീകരിക്കുന്നുണ്ടെങ്കിലും അവര്‍ക്കും ദേശീയമായ താല്‍പര്യങ്ങള്‍ കാണും. പൊതുവില്‍ പുതിയൊരു ശാക്തിക സമതുലനം ഉണ്ടാവാനും അമേരിക്ക ദക്ഷിണ-പൂര്‍വ ഏഷ്യയില്‍ നിന്നു പിന്‍വാങ്ങാനുമുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.
അതുപോലെ മധ്യപൗരസ്ത്യദേശത്തും പുതിയ സഖ്യങ്ങള്‍ ഉയര്‍ന്നുവരും. തുര്‍ക്കി ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവരുന്നതില്‍ യുഎസിനുള്ള എതിര്‍പ്പാണ് തുര്‍ക്കി കറന്‍സിയായ ലിറയുടെ പെട്ടെന്നുള്ള വിലക്കുറവിനു കാരണം. ഒരു അമേരിക്കന്‍ മിഷനറിയെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമാണ് ഇതെന്നു പറയുന്നുണ്ടെങ്കിലും തുര്‍ക്കി അമേരിക്കന്‍ സ്വാധീനവലയത്തില്‍ നിന്നു പുറത്തുചാടിയതാണ് യഥാര്‍ഥ പ്രശ്‌നം. ഇറാനുമായി 1000 കോടി ഡോളറിന്റെ വ്യാപാരബന്ധമാണ് തുര്‍ക്കിക്കുള്ളത്. തുര്‍ക്കി, ചൈന, റഷ്യ, ഇന്ത്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്നുള്ള സഖ്യം രൂപപ്പെടുകയാണെങ്കില്‍ അതു നാറ്റോയുടെ തകര്‍ച്ചയ്ക്കു വഴിവയ്ക്കും. അത്ര മുന്നോട്ടുപോവാന്‍ യുഎസ് ധൈര്യപ്പെടുമെന്നു കരുതിക്കൂടാ!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss