|    Mar 29 Wed, 2017 4:51 am
FLASH NEWS

പുതിയ വ്യവസായ നയം കൊണ്ടുവരും: ഇ പി ജയരാജന്‍

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായം തുടങ്ങാനും തുടര്‍ന്നുപോകാനുമുള്ള തടസ്സങ്ങള്‍ നീക്കാനുതകുംവിധത്തില്‍ കേരളത്തിന് പുതിയ വ്യവസായ നയം കൊണ്ടുവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കെഎസ്‌ഐഡിസിയുടെ 55ാം വാര്‍ഷികാഘോഷവും ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല കാര്യങ്ങളും സമയബന്ധിതമായി നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഒരു വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കിയാല്‍ ഒട്ടേറെ അനുമതികള്‍ നേടേണ്ടതുണ്ട്. ഇവ ലഘൂകരിക്കണം. ഓണ്‍ലൈന്‍ സംവിധാനം മെച്ചപ്പെടുത്തി വ്യവസായ ഓഫിസുകളേയും സ്ഥാപനങ്ങളേയും പരസ്പരം ബന്ധിപ്പിക്കണം. വ്യവസായികള്‍ക്ക് സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം സൃഷ്ടിക്കും. വ്യവസായകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉടച്ചുവാര്‍ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day