|    Jan 19 Thu, 2017 8:01 am
FLASH NEWS

‘പുതിയ വെളിപ്പെടുത്തലുകളുണ്ട് ‘; ശാശ്വതീകാനന്ദ കേസില്‍ തുടരന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി

Published : 31st October 2015 | Posted By: G.A.G

SWAMY_saswathikandhaആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച കേസില്‍ തുടരന്വേഷണം നടത്തുമെന്ന്് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നും ഈ സാഹചര്യത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു. എഡിജിപി ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ എസ്പി പി കെ മധു ആണ് കേസ് അന്വേഷിക്കുക.
സ്വാമിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് അന്വേഷിച്ചൂകൂട എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നീന്തലറിയാവുന്ന ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദ  എങ്ങിനെ മുങ്ങിമരിക്കുമെന്നും കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ആരാഞ്ഞിരുന്നു.
ഇത്തരം ചോദ്യങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക