|    Jan 19 Thu, 2017 10:00 am

പുതിയ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിന് കണ്ണടയ്ക്കാനാവില്ലെന്ന് മന്ത്രി

Published : 15th October 2015 | Posted By: RKN

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തി ല്‍ സര്‍ക്കാരിന് കണ്ണടച്ചിരിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ടാണു തുടരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കുന്നതിനായി ക്രൈംബ്രാഞ്ചിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. അവരുടെ പരിശോധന പുരോഗമിക്കുകയാണ്.

റിപോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തി ല്‍ തുടരന്വേഷണത്തിന് സാധ്യതയുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്കു മുന്നോട്ടുപോവാം. ഇക്കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന മനസ്സാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച ‘വോട്ടുകാര്യം- 2015’ സംവാദപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു വിവാദം പൊതുസമൂഹത്തില്‍ വരുമ്പോ ള്‍ സര്‍ക്കാരിനു നിയമപരമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക