|    Jan 16 Mon, 2017 6:41 pm

പുതിയ റേഷന്‍ കാര്‍ഡ് വിതരണം ഫെബ്രുവരിയില്‍ ആരംഭിക്കും

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം 2017 ഫെബ്രുവരി മുതല്‍ ആരംഭിക്കും. മാര്‍ച്ച് 15ഓടെ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റേഷന്‍ കാര്‍ഡ് വിതരണത്തിനുള്ള നടപടിക്രമങ്ങളും നിശ്ചയിച്ചു കഴിഞ്ഞു. പുതിയ റേഷന്‍ കാര്‍ഡുകള്‍ അച്ചടിച്ചുലഭിക്കുന്നതുവരെ കരട് ലിസ്റ്റ് അനുസരിച്ച് പഴയ റേഷന്‍ കാര്‍ഡില്‍ ദേശീയ ഭക്ഷ്യമുദ്ര പതിപ്പിച്ച് അതില്‍ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേര് ഉടമയാക്കി നല്‍കും. ഈ താല്‍ക്കാലിക സംവിധാനം നവംബര്‍ ഒന്നു മുതല്‍ ഒരുക്കും.
സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ പ്രാരംഭഘട്ടമെന്ന നിലയിലുള്ള പൈലറ്റ് വാതില്‍പ്പടി റേഷന്‍ വിതരണം നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം ജില്ലയിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക. 2017 ഏപ്രില്‍ ഒന്നോടെ സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി റേഷന്‍ വിതരണം ആരംഭിക്കുമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കുന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രധാന കടമ്പകള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. പുതിയ റേഷന്‍ കാര്‍ഡിനായുള്ള കരട് പട്ടിക ഈമാസം 20ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. 30വരെ ഇതിലുള്ള ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കും. പരാതികളില്‍ നവംബര്‍ 15നകം വെരിഫിക്കേഷന്‍ കമ്മിറ്റി തീര്‍പ്പുകല്‍പിക്കും. കമ്മിറ്റി തീരുമാനത്തിലുള്ള അപ്പീലുകള്‍ ഡിസംബര്‍ രണ്ടിനകം തീര്‍പ്പാക്കി 2017 ജനുവരി ഒന്നിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഫെബ്രുവരി ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കും.
റേഷന്‍ സംവിധാനം സമ്പൂര്‍ണമായി കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നത് മാര്‍ച്ച് 31ഓടെ പൂര്‍ത്തിയാക്കുന്നതിനാണ് തീരുമാനം.
ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശില്‍ ലഭ്യമാവും. ഇതിലുള്ള പരാതികള്‍ താലൂക്ക് സപ്ലൈ ഓഫിസുകളിലും/സിറ്റി റേഷനിങ് ഓഫിസുകളിലും സമര്‍പ്പിക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 250 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക