|    Jul 22 Sun, 2018 11:45 pm
FLASH NEWS

പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നില്ല; സര്‍ക്കാര്‍ ആകൂല്യങ്ങള്‍ നിരവധി പേര്‍ക്ക് നഷ്ടമാകുന്നു

Published : 6th September 2017 | Posted By: fsq

 

ചാവക്കാട്: പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നത് മൂന്നുവര്‍ഷമായി നിറുത്തിവച്ചതുമൂലം സര്‍ക്കാരിന്റെ വിവിധ ക്ഷേമാനുകൂല്യങ്ങള്‍ നിരവധി പേര്‍ക്ക് നഷ്ടമാകുന്നു. സര്‍ക്കാരിന്റെ ഭൂരിഭാഗം ക്ഷേമാനുകൂല്യങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നതാണ് കാരണം. 2014 ആഗസ്റ്റിന് മുമ്പാണ് അവസാനമായി റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിച്ചത്. ഇതിനു ശേഷം റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സപ്‌ളൈ ഓഫിസുകളിലെ സോഫ്റ്റ് വെയര്‍ പുനഃക്രമീകരിക്കുകയായിരുന്നു. ആറുമാസം കൊണ്ട് പരിഷ്‌കരണം പൂര്‍ത്തിയാക്കി പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും വിതരണം പൂര്‍ത്തിയായതുമില്ല, വിതരണം ചെയ്തവയില്‍ നൂറുകൂട്ടം പ്രശ്‌നങ്ങളും. പരാതിക്കിട നല്‍കാതെ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇവര്‍ക്ക് യാതൊരു വിവരവുമില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ മാത്രമാണ് ഇപ്പോള്‍ സപ്‌ളൈ ഓഫീസുകളില്‍ സ്വീകരിക്കുന്നത്. കൂട്ടുകുടുംബങ്ങളില്‍ നിന്ന് പുതിയ കുടുംബങ്ങളിലേക്കും വാടക വീടുകളിലേക്കും താമസം മാറിയവും മറ്റു ഭാഗങ്ങളില്‍ നിന്ന് താമസം മാറിയെത്തിയവരുമാണ് പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കാത്തതുമൂലം ബുദ്ധിമുട്ടിലായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss