|    Oct 21 Sun, 2018 3:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രിലോടെ: മന്ത്രി

Published : 20th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം (എന്‍എഫ്എസ്എ) നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രിലോടെ ലഭ്യമാക്കുമെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. എന്‍എഫ്എസ്എ ആദ്യമായി നടപ്പാക്കുക നോഡല്‍ ജില്ലയായി തിരഞ്ഞെടുത്ത കൊല്ലത്താണ്. മാര്‍ച്ച് ഒന്നു മുതല്‍ ഇത് ആരംഭിക്കും. ശേഷം ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ പൊതുവിതരണ പരിഷ്‌കരണങ്ങളെപ്പറ്റിയും കറന്‍സിരഹിത ഇടപാടുകളുടെ സംവിധാനത്തെപ്പറ്റിയുമുള്ള വിലയിരുത്തലിനായി ചേര്‍ന്ന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിനുശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.2013ല്‍ കേന്ദ്രം പാസാക്കിയ എന്‍എഫ്എസ്എ നിയമം നടപ്പാക്കാന്‍ വൈകിയതുമൂലം കേരളത്തിനു ലഭിച്ചിരുന്ന അധിക ധാന്യവിഹിതം വെട്ടിക്കുറച്ചിരുന്നു. ഇതു പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന് നിവേദനം നല്‍കി. വെട്ടിക്കുറച്ച മണ്ണെണ്ണവിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാനുമായി കൂടിക്കാഴ്ച നടത്തിയതായും മന്ത്രി പറഞ്ഞു. കേന്ദ്ര വിഹിതമായ മണ്ണെണ്ണ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് വകമാറ്റി ചെലവഴിച്ചതിലൂടെയാണു നഷ്ടമായത്. ഇതിന്റെ ആവശ്യകത വകുപ്പുമന്ത്രിയെ ബോധ്യപ്പെടുത്തിയതായും മല്‍സ്യത്തൊഴിലാളികളുടെ കൃത്യമായ എണ്ണം നല്‍കാന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. റേഷന്‍ വിതരണത്തിലെ പ്രതിസന്ധികളില്‍ പ്രധാനമായ മറ്റൊന്ന് എഫ്‌സിഐ ഗോഡൗണുകളില്‍നിന്ന് ധാന്യം യഥാസമയം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ്. വിഷയത്തില്‍ എഫ്‌സിഐ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ സംസ്ഥാനത്തിന് ആവശ്യമായ അരി നല്‍കാന്‍ ധാരണയായെന്നും സംസ്ഥാനത്ത് അരിവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് മാര്‍ച്ച് വരെ അരി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. നെല്ലുസംഭരണ പദ്ധതിയുടെ ഭാഗമായി ലഭിക്കാനുള്ള കേന്ദ്ര കുടിശ്ശിക 276.86 കോടി രൂപയാണ്. ഇതു ലഭിക്കാത്തതുമൂലം നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് പണം നല്‍കാനാവുന്നില്ലെന്നും ആയതിനാല്‍ കേന്ദ്രവിഹിതം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി തിലോത്തമന്‍ പറഞ്ഞു. ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss