|    Dec 16 Sun, 2018 6:43 am
FLASH NEWS

പുതിയ റേഷന്‍ കാര്‍ഡിന്് നാളെ മുതല്‍ അപേക്ഷിക്കാം

Published : 14th February 2018 | Posted By: kasim kzm

പുതിയ റേഷന്‍ കാര്‍ഡിന്് നാളെ മുതല്‍ അപേക്ഷിക്കാംകരുനാഗപ്പള്ളി/കൊട്ടാരക്കര: കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കുകളില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള ആദ്യഘട്ട അപേക്ഷാ സമര്‍പ്പണം നാളെ ആരംഭിക്കും. മറ്റ് താലൂക്കുകളില്‍ നിന്ന് സറണ്ടര്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയാതെ കൈവശം സൂക്ഷിച്ചിട്ടുള്ളവര്‍, റേഷന്‍ കാര്‍ഡ് പുതുക്കല്‍സമയത്ത് ഫോട്ടോ എടുക്കാന്‍ കഴിയാത്തതിനാല്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാതെ പോയവര്‍, റേഷന്‍കാര്‍ഡ് പുതുക്കല്‍സമയത്ത് അപേക്ഷ നല്‍കി ഫോട്ടോ എടുത്തിട്ടും സാങ്കേതിക തകരാര്‍ കാരണം പുതിയ കാര്‍ഡ് ലഭിക്കാതിരുന്നവര്‍, കാര്‍ഡ് രൂപത്തിലുള്ള താല്‍ക്കാലിക റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍, ഇതു വരെ ഒരു റേഷന്‍ കാര്‍ഡിലും പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ എന്നിവര്‍ക്കാണ് പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയുന്നത്.  ഇവര്‍ പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടി സപ്ലൈ ഓഫിസില്‍ നിന്നോ പൊതുവിതരണ വകുപ്പിന്റെ സൈറ്റില്‍ നിന്നോ ലഭിക്കുന്ന അപേക്ഷഫാറം പൂരിപ്പിച്ച് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, പഴയ റേഷന്‍ കാര്‍ഡ്, പഞ്ചായത്തില്‍ നിന്നുള്ള താമസ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ്് ചിത്രങ്ങള്‍ എന്നിവ സഹിതം സപ്ലൈ ഓഫിസില്‍ നല്‍കണം.നിലവിലുള്ള റേഷന്‍ കാര്‍ഡുകളില്‍ നിന്ന് പേരുകള്‍ വെട്ടിക്കുറച്ച് പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനും മറ്റ് താലൂക്കുകളിലേക്ക് സറണ്ടര്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കാനും പേരുകള്‍ നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താനുമുള്ള അപേക്ഷകള്‍ ഈ ഘട്ടത്തില്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ 2454769 എന്ന ഫോണ്‍ നമ്പരില്‍ നിന്ന് അറിയാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫിസില്‍ ഹെല്‍പ് ഡസ്‌ക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss