|    Dec 11 Tue, 2018 3:51 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സ്വീകരിക്കും

Published : 15th February 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ താലൂക്ക് സപ്ലൈ ഓഫിസ്/സിറ്റി റേഷനിങ് ഓഫിസുകളില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഇന്നുമുതല്‍ സ്വീകരിക്കും.
ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍, റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ആര്‍സിഎംഎസ് മരവിപ്പിച്ചതിനാല്‍ പുതിയ റേഷന്‍കാര്‍ഡിനു പകരം താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവര്‍, ഇതുവരെ റേഷന്‍കാര്‍ഡ് സ്വന്തമായി ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അപേക്ഷ നല്‍കാം.
അപേക്ഷാ ഫോറം സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തു തദ്ദേശ സ്വയംഭരണ സ്ഥാപനത്തി ല്‍ നിന്നു ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നല്‍കാം.
അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പ് എല്ലാ പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും റേഷന്‍ കടയിലും ലഭ്യമാണ്. പുതിയ റേഷന്‍കാര്‍ഡ് ലഭിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകളും ഒരു താലൂക്കില്‍ തന്നെ രണ്ടു റേഷന്‍ കാര്‍ഡുകളില്‍ നിന്നു കുറവ് ചെയ്ത് പുതിയ റേഷന്‍കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള അപേക്ഷകളും രണ്ടാംഘട്ടമായി സ്വീകരിക്കും. ഇതിനുള്ള തിയ്യതി പിന്നീട് അറിയിക്കും. ംംം.രശ്ശഹൗെുുഹശലസെലൃമഹമ. ഴീ്.ശില്‍ അപേക്ഷ ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss