|    Mar 28 Tue, 2017 12:03 am
FLASH NEWS

പുതിയ റേഷന്‍കാര്‍ഡുകള്‍ നാലു മാസത്തിനകം: മന്ത്രി

Published : 10th August 2016 | Posted By: SMR

മാനന്തവാടി: തെറ്റുകളും കുറവുകളും പരിഹരിച്ചുകൊണ്ടുള്ള പുതിയ റേഷന്‍കാര്‍ഡുകള്‍ നാലു മാസത്തിനകം വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍. എടവകയില്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റേഷന്‍കാര്‍ഡ് വിതരണം ഇപ്പോള്‍ തന്നെ വളരെയധികം വൈകിയിരിക്കുകയാണ് പുതിയ ഡാറ്റകള്‍ ഉള്‍പ്പെട്ടുത്തിയപ്പോള്‍ നിരവധി തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ചായിരിക്കും പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുക. അടുത്ത ഘട്ടമെന്ന നിലയില്‍ ഇ-റേഷനിങ് സമ്പ്രദായം ഏര്‍പ്പെടുത്തും. റേഷന്‍ കടകളിലെത്തുന്ന ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും ഈ സമ്പ്രദായത്തിലൂടെ ലഭ്യമാവും. ഇതിനാല്‍ തന്നെ ഉപഭോക്താവിനു ലഭിക്കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും. വിലക്കയറ്റത്തിനു കാരണക്കാരാവുന്ന ഇടനിലക്കാരെയും കൊള്ളലാഭം കൊയ്യുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കും. വിലക്കയറ്റം എന്ന പ്രഹേളികയ്ക്കു കാരണം കേന്ദ്രം ഭരിക്കുന്നവരുടെ സാമ്പത്തിക നയങ്ങളാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day