|    Jun 22 Fri, 2018 12:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുതിയ മദ്യനയം ജൂണ്‍ 30നകം

Published : 31st May 2017 | Posted By: fsq

 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂണ്‍ 30ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ടൂറിസം മേഖലയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.   മദ്യനയവുമായി ബന്ധപ്പെട്ട് ജൂണ്‍ എട്ടിന് എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. ഇതിലായിരിക്കും നയത്തിന്റെ അന്തമ രൂപമുണ്ടാവുക. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മദ്യനയത്തില്‍ സമൂലമായ മാറ്റം വരുത്താനാണ് സിപിഎം നീക്കം. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു ചര്‍ച്ചയാവുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സാധ്യതകളും വര്‍ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss