പുതിയ മദ്യനയം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍, പൂട്ടിയ ബാര്‍ തുറക്കാനെന്ന് പ്രതിപക്ഷം
Published : 24th June 2016 | Posted By: mi.ptk

തിരുവന്തപുരം: മുന്‍ സര്‍ക്കാരിന്റെ മദ്യനയം പുനപരിശോധിയ്ക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖാപനം.ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടിക്കൊണ്ട് സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടി വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും ബാറുകള്‍ അടച്ചുപൂട്ടിയത് മൂലം സംസ്ഥാനത്ത് മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചുവെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
അതേസമയം, പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. മദ്യനിരോധനം പ്രായോഗികമല്ലെന്നും മദ്യനയംകൊണ്ട് മദ്യത്തിന്റെ ഉപയോഗം കുറഞ്ഞില്ലെന്നുമുള്ള സര്‍ക്കാരിന്റെ ആരോപണങ്ങള്‍ കൂടുതല്‍ ബാറുകള്‍ സംസ്ഥാനത്ത് തുറക്കാന്‍ പോകുന്നു എന്നതിനുള്ള സൂചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ എല്‍ഡിഎഫ് നേതാക്കളുടെ മുഖ്യ പ്രചാരണ വിഷയങ്ങളില്‍ ഒന്ന് മദ്യനയം തന്നെയായിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയം പുനപരിശോധിക്കുമെന്ന് ഇടത് നേതാക്കള്‍ നേരത്തെതന്നെ സൂചന നല്‍കിയിരുന്നു.മദ്യ നിരോധനം വ്യാജ മദ്യത്തിന്റെ വ്യാപനത്തിനിടയാക്കുമെന്നും അതിനാല്‍ മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നുമാണ് തിരഞ്ഞെടുപ്പിന് മുമ്പ് പിണറായി പ്രസ്താവിച്ചത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ യുഡിഎഫിന്റെ മദ്യനയം തിരുത്തി എഴുതുമെന്നുള്ള എല്‍ഡിഎഫിന്റെ പ്രഖ്യാപനം പൂട്ടിയ ബാറുകള്‍ തുറക്കുന്നതിലേയ്ക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന സൂചനകളാണ് നല്‍കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.