|    May 25 Thu, 2017 8:04 pm
FLASH NEWS

പുതിയ ഭീഷണി

Published : 18th July 2016 | Posted By: SMR

ഈ വര്‍ഷം ആദ്യത്തിലാണ് കൊറിയക്കാര്‍ വികസിപ്പിച്ചെടുത്ത വളരെ സങ്കീര്‍ണമായ ഗോ എന്ന കളിയില്‍ ഒരു കംപ്യൂട്ടര്‍ പ്രമുഖ കളിക്കാരനായ ലീ സെഡലിനെ തോല്‍പ്പിച്ചത്. ചതുരംഗത്തില്‍ കംപ്യൂട്ടര്‍ മനുഷ്യനെ തോല്‍പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഗോ ജയിക്കാന്‍ ഒരു ദശാബ്ദമെങ്കിലും വേണ്ടിവരുമെന്നായിരുന്നു കംപ്യൂട്ടര്‍ വിദഗ്ധന്‍മാര്‍ വരെ കരുതിയിരുന്നത്.
കംപ്യൂട്ടറിന്റെ സഹായത്തോടെ കൃത്രിമമായി വികസിപ്പിച്ചെടുക്കുന്ന വിവേചനബുദ്ധിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നാണു പറയാറ്. ഒരുപാട് വിവരങ്ങള്‍ നല്‍കിയിട്ട് അവയില്‍ സന്ദര്‍ഭത്തിനനുസരിച്ച് ചിലത് തിരഞ്ഞെടുക്കാന്‍ മനുഷ്യനു മാത്രമേ സാധിക്കൂ എന്ന ധാരണയില്‍ മാറ്റം വരുകയാണ്. മധ്യവര്‍ഗം ചെയ്യുന്ന പല ജോലികളും കംപ്യൂട്ടര്‍ കൈയടക്കുമെന്നാണ് പലരും മുന്നറിയിപ്പു നല്‍കുന്നത്. ശാസ്ത്രകഥകളിലൊക്കെ കാണുന്നപോലെ അതിബുദ്ധിയുള്ള റോബോട്ടുകള്‍ മനുഷ്യരാശിയെ തന്നെ കീഴ്‌പ്പെടുത്തുമോ എന്ന ആശങ്കയുള്ളവരുമുണ്ട്.
അതിനേക്കാള്‍ അപകടമുണ്ടാക്കുന്ന കാര്യം മൂലധന കേന്ദ്രീകരണമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഇപ്പോഴുണ്ടായ വിപ്ലവത്തിന്റെ സ്വഭാവം പരിശോധിക്കുമ്പോള്‍ നാലോ അഞ്ചോ കുത്തകകളിലേക്ക് എല്ലാ ചരടുകളും ചെന്നെത്തുന്നതായി കാണുന്നു. റോബോട്ടുകള്‍ കാവല്‍നില്‍ക്കുന്ന വലിയ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഒരു ചെറുന്യൂനപക്ഷം വലിയ ആഡംബരത്തില്‍ ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നവരുമുണ്ട്. എന്നാല്‍, മനുഷ്യര്‍ അത്തരം അപകടങ്ങളെയൊക്കെ തരണംചെയ്യുമെന്നു കരുതുന്ന ശുഭാപ്തിവിശ്വാസികളും അത്ര കുറവല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day