|    Oct 23 Mon, 2017 6:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പുതിയ പെന്‍ഷന്‍ പദ്ധതി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ്

Published : 10th October 2016 | Posted By: SMR

അഹ്മദാബാദ്: 2004 ജനുവരി ഒന്നിനുശേഷം ജോലിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഹരി കമ്പോളവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പുതിയ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയതിനെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഗുജറാത്ത് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഐഎസ്ആര്‍ഒവില്‍നിന്നു വിരമിച്ച ശാസ്ത്രജ്ഞന്‍ പ്രണവ് ദേശായി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് വി എം പാഞ്ചോലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.
കേസ് ഒരുമാസം കഴിഞ്ഞ് കോടതി വീണ്ടും പരിഗണിക്കും. പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷനു പകരം ഗ്രാറ്റുവിറ്റിയും വാര്‍ഷിക വേതനവും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും പെന്‍ഷന്‍കാര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പഴയ പെന്‍ഷന്‍ പദ്ധതിയില്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോ അടിസ്ഥാന പെന്‍ഷനോ കുടുംബത്തിനു നല്‍കാനുള്ള വ്യവസ്ഥയുണ്ട്. പെന്‍ഷന്‍ ഒരു സൗജന്യമല്ല. മാറ്റിവയ്ക്കപ്പെട്ട വേതനമാണ്. പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. പുതിയ പദ്ധതി ജീവനക്കാരെ വാര്‍ധക്യകാലത്ത് സഹായിക്കുകയില്ലെന്നും മിക്കവാറും അവരെ പട്ടിണിക്കിടാനിടയാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക