|    Oct 18 Thu, 2018 1:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് മുലായംസിങ് യാദവ്‌

Published : 26th September 2017 | Posted By: fsq

 

ലഖ്‌നോ: പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്. 25 വര്‍ഷം മുമ്പ് രൂപീകരിച്ച സമാജ്‌വാദി പാര്‍ട്ടി മതിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനുഗ്രഹം എപ്പോഴും അഖിലേഷ് യാദവിന് ഉണ്ടാവുമെന്നും എന്നാല്‍, അഖിലേഷിന്റെ തീരുമാനങ്ങളോട് യോജിക്കില്ലെന്നും ലഖ്‌നോവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുലായംസിങ് അറിയിച്ചു. എന്നാല്‍, മുലായംസിങ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഹോദരന്‍ ശിവപാല്‍ പങ്കെടുത്തില്ല. ശിവപാലിന്റെ അസാന്നിധ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അയാള്‍ ചില പ്രവര്‍ത്തനങ്ങള്‍ക്കായി ഇറ്റാവയ്ക്കു പുറത്താണെന്നും അദ്ദേഹം മറുപടി നല്‍കി. ജനങ്ങള്‍ വിലവര്‍ധനയില്‍ കഷ്ടപ്പെടുകയാണ്. മൂന്നു വര്‍ഷം മുമ്പ് ബിജെപി പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ഒരേ മനസ്സുള്ളവര്‍ ഒന്നിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനു ശേഷം അഖിലേഷ് നേതാജി സിന്ദാബാദ്, സമാജ്‌വാദി പാര്‍ട്ടി സിന്ദാബാദ് എന്നു ട്വീറ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss