|    Jan 20 Fri, 2017 11:28 am
FLASH NEWS

പുതിയ പാഠ്യപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

Published : 19th August 2016 | Posted By: SMR

കളമശ്ശേരി: ഭരണനിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് സഹായകരമാകുന്ന രീതിയില്‍ വ്യക്തികളെ പരിശീലിപ്പിക്കുന്നതിന് തയ്യാറാക്കിയ പുതിയ പാഠ്യപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് മാള ഗവ.കൊമേഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും.
രണ്ടുവര്‍ഷത്തെ സെക്രട്ടറിയേറ്റ് പ്രാക്ടീസ് കോഴ്‌സിന്റെ ആധുനികവല്‍ക്കരിച്ച പാഠ്യ പദ്ധതിയില്‍ കംപ്യൂട്ടര്‍ സോഫ്ട് വെയര്‍ പ്രയോജനപ്പെടുത്തിയാണ് പുതിയ പാഠ്യപദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് കരിക്കുലം ഡെപ്യൂട്ടി ഡയറക്ടര്‍ ഷംസുദ്ദീന്‍ പറഞ്ഞു.
ഓഫിസ് എക്‌സിക്യൂട്ടീവ്, സ്റ്റെനോഗ്രഫര്‍, അക്കൗണ്ടന്റ്, മാനേജര്‍, ഓഫിസ് സെക്രട്ടറി, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കെയര്‍ ടേക്കര്‍, ഫെയര്‍കോപ്പി സൂപ്രണ്ട്, ട്രാന്‍സലേറ്റര്‍ തുടങ്ങിയ ജോലികള്‍ ലക്ഷ്യംവച്ച് ഓഫിസ് സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, അണ്ടര്‍ സെക്രട്ടറി മുതലായ തസ്തികകളില്‍ കാലാനുസൃതമായി എത്തിച്ചേരാവുന്ന രീതിയിലുള്ള പഠനരീതിയാണ് പുതിയ പാഠ്യപദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളില്‍ ഇതിനകംതന്നെ പുതിയ പാഠ്യപദ്ധതികള്‍ നടപ്പിലാക്കിക്കഴിഞ്ഞു.
ഗവണ്‍മെന്റ് ഓഫിസുകള്‍, കോടതികള്‍, വ്യവസായ സ്ഥാപനങ്ങള്‍, മീഡിയ, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സേവനമനുഷ്ടിക്കത്തക്കവിധത്തിലാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. കേരളത്തിലെ 17 ഗവണ്‍മെന്റ് കൊമേഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്ന അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് പുതിയ പാഠ്യപദ്ധതികള്‍ ലഭ്യമാക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് ആന്റ് റിസര്‍ച്ച്(എസ് ഐടിടിടിആര്‍) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അധ്യാപകരുടെ സഹായത്തോടെയാണ് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മുഖ്യാതിഥിയാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക